അനുകമ്പയുള്ളവരാകാൻ യേശുവിനെ അനുഗമിക്കുക: ഫ്രാൻസിസ് പാപ്പാ

എല്ലാവരും യേശുവിനെ അനുഗമിക്കണമെന്നും അവനെ അനുഗമിക്കുന്നവർ അനുകമ്പ കാണിക്കാൻ പഠിക്കുമെന്നും ഫ്രാൻസിസ് പാപ്പാ. ജൂലൈ പത്തിന് വത്തിക്കാനിൽ നടന്ന ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു മുൻപാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

നല്ല സമരിയാക്കാരന്റെ ഉപമയെ അടിസ്ഥാനമാക്കിയാണ് പാപ്പാ അന്നേ ദിവസം സംസാരിച്ചത്. “നല്ല സമരിയാക്കാരന്റെ ഉപമ യേശുവിനെ അനുഗമിക്കാൻ നമ്മെ പഠിപ്പിക്കുന്നു. കാരണം അവനെ അനുഗമിക്കുന്നത് കഷ്ടപ്പെടുന്നവരെ, ആവശ്യമുള്ളവരെ സ്വാഗതം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. നല്ല സമരിയാക്കാരനെപ്പോലെ ആവശ്യക്കാരെ സഹായിക്കണം. നമ്മുടെ സ്വാർത്ഥമനോഭാവത്തിൽ നിന്ന് നമ്മെ മോചിപ്പിക്കാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം. നമ്മോട് കരുണ കാണിക്കാൻ പ്രാർത്ഥിക്കാം. ഇത് ദൈവത്തിൽ നിന്ന് ലഭിക്കേണ്ട ഒരു പ്രത്യേക കൃപയാണ്. ആ കൃപയ്ക്കായി നമുക്ക് ദൈവത്തോട് യാചിക്കാം” – പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.