
സമാധാനത്തിനായി അനുദിനവും പ്രാർഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് മാർപാപ്പ. ഫെബ്രുവരി 12ന് നടന്ന പതിവുള്ള പൊതു കൂടിക്കാഴ്ചയിൽ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തിലാണ് മാർപാപ്പ ഇപ്രകാരം അനുസ്മരിപ്പിച്ചത്.
“സഹോദരീ സഹോദരന്മാരേ, നമുക്ക് സമാധാനത്തിനായി പ്രാർഥിക്കാം. നമ്മൾ കൊല്ലാൻ ജനിച്ചവർ അല്ല മറിച്ച് മറ്റുള്ളവരെ വളരാൻ സഹായിക്കേണ്ടവരാണ്. അതിനായി സമാധാനത്തിന്റെ പാതകൾ നമുക്കു കണ്ടെത്താം” – എന്നു പറഞ്ഞുകൊണ്ട് ദൈനംദിന പ്രാർഥനകളിൽ സമാധാനത്തിനായി യാചിക്കാൻ മാർപാപ്പ പ്രത്യേകം ആഹ്വാനം ചെയ്തു. സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന പലസ്തീൻ, ഇസ്രായേൽ, മ്യാന്മാർ, സുഡാൻ, ഉക്രൈൻ, കിവു എന്നീ രാജ്യങ്ങളെ ഓർക്കാനും അവർക്കായി പ്രാർഥിക്കാനും മാർപാപ്പ ആവർത്തിച്ചു.




