മാതൃത്വവും പിതൃത്വവും ജീവിതത്തിന്റെ പൂർണ്ണതയാണ്: ഫ്രാൻസിസ് പാപ്പാ

പിതൃത്വവും മാതൃത്വവും ഒരു വ്യക്തിയുടെ ജീവിതത്തിന്റെ പൂർണ്ണതയാണ് എന്നും അതിനാൽ രക്ഷകർതൃത്വത്തിന്റെ വാതിലുകൾ തുറന്നിടുക എന്നും ദമ്പതികളോട് ഫ്രാൻസിസ്‌ പാപ്പാ ആഹ്വാനം ചെയ്തു. ജനുവരി അഞ്ചാം തീയതി നടന്ന പൊതു പ്രഭാഷണത്തിലാണ് പാപ്പാ രക്ഷകർതൃത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്.

“കുട്ടികളില്ലാത്ത പല ദമ്പതികളും ഈ ലോകത്തിൽ ഉണ്ട്. അവരിൽ പലർക്കും കുട്ടികളെ വളർത്തുന്നതിൽ താല്പര്യം ഇല്ല. പലപ്പോഴും കുട്ടികളുടെ സ്ഥാനം വളർത്തു നായ്ക്കളോ പൂച്ചകളോ അപഹരിക്കുന്നു. ഇതൊരു തമാശയാണ്. എന്നാൽ യാഥാർത്യത്തിൽ സംഭവിക്കുന്ന ഒരു തമാശയായി ഇതിനെ ഞാൻ മനസിലാക്കുന്നു. പിതൃത്വത്തിന്റെയോ മാതൃത്വത്തിന്റെയോ ഇത്തരത്തിലുള്ള നിഷേധം നമ്മെ ചെറുതാക്കുകയാണ്. അത് നമ്മുടെ മനുഷ്യത്വത്തെ ഇല്ലാതാക്കുന്നു. ഈ രീതിയിൽ നാഗരികത പ്രായമാകുകയും മനുഷ്യത്വമില്ലാത്തത് ആകുകയും ചെയ്യുന്നു. കാരണം അതിന് പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും സമ്പത്ത് നഷ്ടപ്പെടുന്നു. “- പാപ്പാ വ്യക്തമാക്കി.

ഈശോയുടെ വളർത്തു പിതാവായ ജോസഫിന്റെ മാതൃക ലോകത്തിനു കാണിച്ചു കൊണ്ട് പാപ്പാ ദത്തെടുക്കൽ പ്രക്രിയയെ പാപ്പാ പ്രോത്സാഹിപ്പിച്ചു. വന്ധ്യതയുടെ വേദനയും ആത്മീയ പിതൃത്വത്തിന്റെയും മാതൃത്വത്തിന്റെയും യാഥാർത്ഥ്യവും അംഗീകരിച്ചുകൊണ്ട് കുട്ടികളെ സ്വാഗതം ചെയ്യുന്നതിന്റെ ‘റിസ്ക്’ എടുക്കാൻ ഭയപ്പെടേണ്ടതില്ലെന്ന് പാപ്പാ ഓർമിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.