മോൺ. തോമസ് ആനിമൂട്ടിൽ മെത്രാനായി അഭിഷിക്തനായി

കൊയിന രൂപതയുടെ സ്ഥാനിക മെത്രാനും കോട്ടയം അതിരൂപതയുടെ സഹായമെത്രാനുമായി മോൺ. തോമസ് ആനിമൂട്ടിൽ അഭിഷിക്തനായി. കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലിൽ സംഘടിപ്പിച്ച മെത്രാഭിഷേക ചടങ്ങിൽ ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംപ്ലാനി എന്നിവർ സഹകാർമികരായിരുന്നു.

കെ.സി.ബി.സി പ്രസിഡന്റും കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്തയുമായ ഡോ. വർഗീസ് ചക്കാലയ്ക്കൽ സന്ദേശം നൽകി. സ്‌നേഹത്തിന്റെ സംസ്കാരവും നാഗരികതയും വളർത്തി ക്ഷമയുടെ സന്ദേശവാഹകനാകാൻ പുതിയ മെത്രാന് സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. മെത്രാഭിഷേക ചടങ്ങിനോടനുബന്ധിച്ച് സി.ബി.സി.ഐ വൈസ് പ്രസിഡന്റും തിരുവല്ല ആർച്ച്ബിഷപ്പുമായ തോമസ് മാർ കൂറിലോസ് അനുമോദന സന്ദേശം നൽകി. ദൈവസ്‌നേഹത്തിന്റെ വക്താവായി നിലനിന്നുകൊണ്ട് സഭാസമൂഹത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ മാർ ആനിമൂട്ടിലിനു കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇന്ത്യയുടെ അപ്പസ്‌തോലിക ന്യൂണഷ്യോ പ്രതിനിധി ഫാ. നിക്കോളാസ് ഗ്രാഫ് വോൺ മാഗ്നിസ് ആശംസകളർപ്പിച്ചു.

ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച്ബിഷപ്പ് റവ. തോമസ് നെറ്റോ, മാർ ജോസഫ് പെരുന്തോട്ടം, മാർ ജോസ് പുത്തൻവീട്ടിൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറയ്ക്കൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ബോസ്‌കോ പുത്തൂർ, മാർ ജോർജ് പൊരുന്നേടം, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞരളക്കാട്ട്, മാർ തോമസ് പാടിയത്ത്, ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, ബിഷപ്പ് യൂഹന്നാൻ മാർ തിയോഡോഷ്യസ്, ബിഷപ്പ് തോമസ് മാർ ഐറെനിയോസ്, ബിഷപ്പ് ഗീവർഗീസ് മാർ മക്കറിയോസ്, ബിഷപ്പ് യൂഹന്നാൻ മാർ അലക്സിയോസ്, ബിഷപ്പ് യൂഹന്നാൻ മാർ ക്രിസോസ്റ്റം, റൈറ്റ് റവ. ജോർജ്  പള്ളിപ്പറമ്പിൽ, റൈറ്റ് റവ. ജെയിംസ് തോപ്പിൽ, റൈറ്റ് റവ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ, റൈറ്റ് റവ. ആന്റണി വളവുങ്കൽ, റൈറ്റ് റവ. ജെയിംസ് ആനാപറമ്പിൽ, റൈറ്റ് റവ. ആന്റണി കാട്ടിപ്പറമ്പിൽ, റൈറ്റ് റവ. സെബാസ്റ്റ്യൻ തെക്കത്തേച്ചേരിൽ, റൈറ്റ് റവ. സെൽവരാജ് ദാസൻ, റൈറ്റ് റവ. ഫ്രാങ്കോ മുളയ്ക്കൽ, ഷെവലിയാർ ജോയ് ജോസഫ് കൊടിയന്തറ, ജസ്റ്റിസ് സിറിയക് ജോസഫ്, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ. മാണി എം.പി, നാട്ടകം സുരേഷ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, ജോസഫ് വാഴക്കൻ എക്‌സ് എം.എൽഎ, മുൻ മന്ത്രിമാരായ കെ.സി. ജോസഫ്, റോഷി അഗസ്റ്റിൻ, തോമസ് ചാഴികാടൻ എക്സ്.എം.എൽ.എ, സ്റ്റീഫൻ ജോർജ് എക്സ്.എം.എൽ.എ,  ജോസഫ് വാഴക്കൻ എക്സ്  എം.എൽ.എ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഷോൺ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ, നഗരസഭ ചെയർമാൻ എം.പി. സന്തോഷ് കുമാർ, തുടങ്ങി മത-സാമൂഹ്യ- സാംസ്കാരികരംഗത്തെ പ്രമുഖരുൾപ്പെടെ സമൂഹത്തിന്റെ നാനാതുറകളിൽപെട്ട ആയിരക്കണക്കിന് ആളുകൾ തിരുക്കർമങ്ങളിൽ പങ്കെടുത്തു.

കോട്ടയം അതിരൂപതാ സിഞ്ചെല്ലൂസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസലർ ഫാ. തോമസ് ആദോപ്പിള്ളിൽ, പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫാ. അബ്രാഹം പറമ്പേട്ട്, പി.ആർ.ഒ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.