ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനം: ദീപം കൊളുത്താൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി മോദിയെയും ക്ഷണിച്ച് നെതന്യാഹു

സെപ്റ്റംബർ 30 ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ഭീകരാക്രമണ ശ്രമത്തെ പരാജയപ്പെടുത്തിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇസ്രായേലിന്റെ അടുത്ത സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രധാന അതിഥികളായി ദീപം തെളിയിക്കാൻ ക്ഷണിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.

ക്യാപ്റ്റൻ സ്മിത് മച്ചാറുമായി ഫോണിൽ സംസാരിച്ച നെതന്യാഹു, “താങ്കൾ ഇസ്രായേലിലെയും ഇന്ത്യയിലെയും ധീരരായ ജനങ്ങളുടെ യഥാർഥ നായകനാണ്, മാത്രമല്ല ലോകത്തിന്റെ മുഴുവൻ വീരനായകനാണ്” എന്ന് പ്രശംസിച്ചു.

സ്വാതന്ത്ര്യദിന ചടങ്ങിൽ ദീപം തെളിയിക്കാൻ മോദിയെയും മച്ചാറിനെയും ക്ഷണിച്ചുണ്ടെങ്കിലും ആരെയൊക്കെ ക്ഷണിക്കണമെന്ന് ഏകപക്ഷീയമായി തീരുമാനിക്കാൻ നെതന്യാഹുവിന് അധികാരമില്ല. ഇസ്രായേൽ സർക്കാരിന്റെ നിയമപ്രകാരം ഒരു പബ്ലിക് അഡ്വൈസറി കമ്മിറ്റിയും കൾച്ചർ ആൻഡ് സ്പോർട്സ് മന്ത്രാലയവും ചേർന്നാണ് ദീപം കൊളുത്തുന്നവരെ തിരഞ്ഞെടുക്കുന്നതും സ്ഥിരീകരിക്കുന്നതും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.