മിഷൻ ലീഗ് ചിക്കാഗോ രൂപത നാലാം വാർഷികം നവംബർ 24 ന്

ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതയുടെ  നാലാം വാർഷികാഘോഷങ്ങൾ നവംബർ 24 ന് ഓൺലൈനായി നടത്തും. ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് വാർഷികാഘോഷങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കും. ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, അസി. ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, വൈസ് പ്രസിഡന്റ് ജിമ്മിച്ചൻ മുളവന എന്നിവർ പ്രസംഗിക്കും.

ചെറുപുഷ്പ മിഷൻ ലീഗി’ന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നാലുവർഷം മുൻപാണ് ചിക്കാഗോ രൂപതാതലത്തിൽ സംഘടന ഉദ്ഘാടനം  ചെയുന്നത്. തുടർന്ന് കഴിഞ്ഞ നാലു വർഷകാലം അഭൂതപൂർവമായ വളർച്ചയാണ് മിഷൻ ലീഗിന് അമേരിക്കയിൽ ഉണ്ടായത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിക്കുകയും ചെയ്‌തു.

ദൈവവിളി സെമിനാർ, വിവിധ ക്‌ളാസ്സുകൾ, നേതൃത്വസംഗമങ്ങൾ, കുടുംബ പുൽക്കൂട് നിർമ്മാണ മത്സരം, ഓൺലൈൻ ക്രിസ്തുമസ് ആഘോഷങ്ങൾ, നോമ്പുകാല ധ്യാനം, പോസ്റ്റർ നിർമ്മാണ മത്സരം, റീൽസ് നിർമ്മാണ മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ദേശീയതലത്തിൽ സംഘടിപ്പിക്കാനും സാധിച്ചു. മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ഷംഷാദ്ബാദ് രൂപതയിൽ നിർമിക്കുന്ന ദൈവാലയത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.

ഫാ. ജോർജ് ദാനവേലിൽ (ഡയറക്ടർ), സി. ആഗ്നസ് മരിയ എം.എസ്.എം.ഐ. (ജോയിൻറ് ഡയറക്ടർ), ഫാ.ബിൻസ് ചേത്തലിൽ (അസി. ഡയറക്ടർ), ഫാ. ടെൽസ് അലക്സ് (അസി. ഡയറക്ടർ), സിജോയ് സിറിയക് പറപ്പള്ളിൽ (പ്രസിഡന്റ്), ജിമ്മിച്ചൻ മുളവന (വൈസ് പ്രസിഡന്റ്), ടിസൻ തോമസ് (ജനറൽ സെക്രട്ടറി), സോഫിയ മാത്യു (ജോയിന്റ് സെക്രട്ടറി), സി. സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ അംഗങ്ങളായ രൂപതാ എക്സിക്യൂട്ടീവ് ടീമാണ് മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.