പരിശുദ്ധ അമ്മ ജീവിതപ്രതിസന്ധികളിലെ ‘സുരക്ഷിത താവളം’: ലെയോ പാപ്പ

പരിശുദ്ധ അമ്മ ജീവിതപ്രതിസന്ധികളിലെ ‘സുരക്ഷിത താവളം’ ആണെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. സഭ ജപമാലറാണിയുടെ തിരുനാൾ ആഘോഷിച്ച ഒക്ടോബർ ഏഴിന് പൊതുകൂടിക്കാഴ്ചയിൽ സംസാരിക്കവെ, ജപമാല ചൊല്ലി പ്രാർഥനയിലൂടെ മറിയത്തിന്റെ മാധ്യസ്ഥ്യം തേടാൻ മാർപാപ്പ വിശ്വാസികളോട് വീണ്ടും അഭ്യർഥിച്ചു.

പോർച്ചുഗീസ് സംസാരിക്കുന്ന വിശ്വാസികളോടുള്ള അഭിസംബോധനയിൽ, ഒക്ടോബർ 12 ന് ആഘോഷിക്കുന്ന ബ്രസീലിന്റെ മധ്യസ്ഥയായ അപ്പരെസിദ മാതാവിന്റെ (Our Lady of Aparecida) തിരുനാളിനെക്കുറിച്ച് മാർപാപ്പ പരാമർശിച്ചു. “അവിടുത്തെ മാതൃസഹജമായ മാധ്യസ്ഥ്യത്തിന് നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഞാൻ ഭരമേൽപിക്കുന്നു. പരിശുദ്ധ അമ്മ എപ്പോഴും നിങ്ങളെ സംരക്ഷിക്കട്ടെ,” പാപ്പ പറഞ്ഞു.

ചൈനീസ് ഭാഷ സംസാരിക്കുന്ന തീർഥാടകരെ അഭിസംബോധന ചെയ്യവെ, പ്രതിസന്ധികളുടെയും കഷ്ടപ്പാടുകളുടെയും നിമിഷങ്ങളിൽ അഭയവും ശക്തിയുമായി നിൽക്കുന്ന പരിശുദ്ധ മറിയത്തിലേക്ക് ശ്രദ്ധ തിരിക്കാൻ പാപ്പ അഭ്യർഥിച്ചു.

ഒക്ടോബർ മാസം മുഴുവൻ ജപമാല ചൊല്ലി പ്രാർഥിക്കാൻ ഫ്രാൻസിൽ വച്ച് മാർപാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.