
അർജന്റീനയിലെ ലുജാൻ ബസിലിക്കയിലേക്ക് മറ്റു തീർഥാടകരെപ്പോലെ ലെയോ പതിനാലാമൻ മാർപാപ്പയും കാൽനടയായി എത്തുമെന്ന് സിവിൽ-സഭാധികൃതർ വ്യക്തമാക്കി. അർജന്റീന സന്ദർശനത്തിന്റെ അവസാന ദിനമായ നവംബർ 11 നാണ് പാപ്പ ലുജാൻ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തുന്നത്.
ലുജാനിൽ ദിവ്യബലി അർപ്പിക്കാൻ എത്തുമ്പോൾ, ബസിലിക്കയിലേക്കുള്ള അവസാന കുറച്ചു മീറ്ററുകൾ കാൽനടയായി സഞ്ചരിക്കാമോ എന്ന് മാർപ്പാപ്പയോട് അഭ്യർത്ഥിച്ചിരുന്നതായി മെഴ്സിഡസ്-ലുജാൻ ആർച്ച് ബിഷപ്പ് മോൺസിഞ്ഞോർ ജോർജ്ജ് എഡ്വാർഡോ ഷൈനിങ് വെളിപ്പെടുത്തി. അന്ന് പാപ്പാ സമ്മതിച്ചിരുന്നതായും പിന്നീട് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ തീരുമാനം സംശയത്തിലായിരുന്നു.
എന്നാൽ തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ ബ്യൂണസ് അയേഴ്സ് പ്രൊവിൻഷ്യൽ ഗവൺമെന്റ് ഈ വിവരം സ്ഥിരീകരിച്ചു. മാർപ്പാപ്പ പോപ്പ് മൊബീലിൽ നിന്നിറങ്ങി ഏതാനും മീറ്ററുകൾ നടക്കുമെന്നും, കാൽനടയായി തന്നെ ലുജാൻ ബസിലിക്കയിൽ എത്തുമെന്നും പ്രവിശ്യാ സുരക്ഷാ മന്ത്രി ഹാവിയർ അലോൺസോ വ്യക്തമാക്കി.




