
വിശ്വാസം, പഠനം, സേവനം എന്നിവയെ മുൻനിർത്തി കുട്ടികളിൽ വിദ്യാഭ്യാസത്തോടൊപ്പം ക്രൈസ്തവമൂല്യങ്ങളും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കെ.സി.എസ്.എൽ. സംഘടനയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ലീഡർഷിപ്പ് ക്യാമ്പ് ആരംഭിച്ചു. കോട്ടയം അതിരൂപതയുടെ ആതിഥേയത്ത്വത്തിൽ, കോതനല്ലൂർ തൂവാനീസാ പ്രാർഥനാലയത്തിൽ വച്ച് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ചെയർമാൻ മാസ്റ്റർ ഐവിൻ ഷെറിൻ തയ്യിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫാ. ലിജോ ഓടത്തങ്കൽ (സംസ്ഥാന ഡയറക്ടർ), ശ്രീ. ജോയി ഫ്രാൻസിസ് മുല്ലശേരി (സംസ്ഥാന പ്രസിഡന്റ്), ഫാ. ജെഫിൻ ഒഴുങ്ങാലിൽ (അതിരൂപത ഡയറക്ടർ), സി. മരീസ SVM (അതിരൂപത പ്രസിഡന്റ്), കുമാരി എൻഷ മരിയ റോബിൻ (അതിരൂപത ചെയർപേഴ്‌സൺ), കുമാരി മറിയം റോസ് (സംസ്ഥാന ജനറൽ സെക്രട്ടറി), ശ്രീ. സോയി കളമ്പാട്ട് (സംസ്ഥാന ട്രഷറർ) എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തെ വിവിധ രൂപതകളിൽ നിന്നായി കുട്ടികളും ആനിമേറ്റേഴ്സും ഉൾപ്പെടെ 150 ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.




