യേശു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി: ഫ്രാൻസിസ് പാപ്പ

യേശു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി മാറ്റി എന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ. തിങ്കളാഴ്ച ‘പ്രാർഥന’ എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേർത്ത ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പ ഇപ്രകാരം പറഞ്ഞത്.

“യേശു തിന്മയെ ജയിച്ചു, കുരിശിനെ പുനരുത്ഥാനത്തിലേക്കുള്ള പാലമാക്കി. അവനെ സ്തുതിക്കാനും വാഴ്ത്താനും അനുദിനം നിങ്ങളുടെ കരങ്ങൾ അവനിലേക്ക് ഉയർത്തുക; നിന്റെ ഹൃദയത്തിലെ പ്രതീക്ഷകൾ അവനോട് ഓതുക, നിന്റെ  രഹസ്യങ്ങൾ അവനുമായി പങ്കുവയ്ക്കുക. സജീവവും സമൂർത്തവും ഹൃദയംഗമവുമായ പ്രാർഥന ദൈവം ഇഷ്ടപ്പെടുന്നു” – പാപ്പ കുറിച്ചു.

വിവിധ ഭാഷകളിലായി അഞ്ചു കോടി 35 ലക്ഷത്തിലേറെ വരുന്ന ട്വിറ്റർ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റർ സന്ദേശങ്ങൾ സാധാരണ അറബി, ലത്തീൻ, ജർമ്മൻ, ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോർച്ചുഗീസ്, ഫ്രഞ്ച് എന്നിങ്ങനെ അഞ്ചു ഭാഷകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.