വൈദ്യുത പ്രതിസന്ധി രൂക്ഷമായ ലെബനോനും സിറിയയ്ക്കും സഹായമായി എയിഡ് ടു ദ ചർച്ച് ഇൻ നീഡ്

വലിയ തോതിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്ന ലെബനോനും സിറിയയ്ക്കും സഹായമായി എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. വലിയ തോതിലുള്ള സോളാർ പാനലുകൾ ഈ രാജ്യങ്ങളിലെ കത്തോലിക്കാ സ്ഥാപനങ്ങൾക്കു നൽകുവാൻ തയ്യാറെടുക്കുകയാണ് പേപ്പൽ സംഘടനായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒരു ദിവസം നാലു മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംഘടനയുടെ തീരുമാനം ഒരു ജനതയ്ക്കു ആശ്വാസമായി മാറുന്നത്.

വൈദ്യുത പ്രതിസന്ധി രൂക്ഷമായ സാഹചര്യം രണ്ട് രാജ്യങ്ങളിലെയും കത്തോലിക്ക സഭയുടെ സന്നദ്ധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. കത്തോലിക്കാ സന്നദ്ധ പ്രവർത്തകർക്ക് അവരുടെ പ്രവർത്തനങ്ങൾ തുടരാൻ പ്രയാസമാണ്. അനാഥാലയങ്ങളും നഴ്സിംഗ് ഹോമുകളും സ്‌കൂളുകളും ഡേകെയർ സെൻ്ററുകളും വൈദ്യുതി പ്രതിസന്ധി മൂലം ഇരുട്ടിലാണ്. ഇക്കാരണത്താൽ തന്നെ വൈദ്യുതി ഇവിടെ എത്തിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.

നിലവിൽ സംഘടനയുടെ ഇടപെടലിൽ തങ്ങൾക്ക് വലിയ രീതിയിൽ പണം ലാഭിക്കാൻ കഴിഞ്ഞെന്ന് മേഖലയിൽ പ്രവർത്തിക്കുന്ന സന്യസ്തർ വെളിപ്പെടുത്തിയിരിന്നു. സംഘടനയുടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ മൂലം കുറച്ചെങ്കിലും തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയുന്നു എന്നത് ഇവർക്ക് ആശ്വാസം പകരുന്ന ഒന്നാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.