യു.കെ ഓർഡിനേറിയേറ്റിന്റെ ആദ്യ ബിഷപ്പായി മുൻ ആംഗ്ലിക്കൻ വികാരി

ഗ്രേറ്റ് ബ്രിട്ടനിൽ ഓർഡിനേറിയേറ്റിന്റെ പുതിയ ബിഷപ്പായി മുൻ ആംഗ്ലിക്കൻ വികാരിയായ ഫാ. ഡേവിഡ് വാലർ ചുമതലയേൽക്കും. ഏപ്രിൽ 29- ന് വത്തിക്കാനിൽ നിന്നുള്ള പ്രഖ്യാപനത്തിലാണ് ഈ വെളിപ്പെടുത്തൽ.

13 വർഷത്തോളം സേവനമനുഷ്ഠിച്ച് വിരമിക്കുന്ന 72- കാരനായ മോൺസിഞ്ഞോർ കീത്ത് ന്യൂട്ടനു പകരമായാണ് ഫാ. ഡേവിഡ് വാലർ ചുമതലയേൽക്കുന്നത്. ഫാ. ഡേവിഡ് വാലറുടെ മെത്രാഭിഷേകത്തിന്റെ തീയതിയും സ്ഥലവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ജൂൺ അവസാനത്തോടെ നടക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും മോൺസിഞ്ഞോർ കീത്ത് ന്യൂട്ടൺ പങ്കുവച്ചു.

ആംഗ്ലിക്കൻ സഭ വിട്ടതിന് ശേഷം ഫാ. ഡേവിഡ് ഡീക്കനായും പിന്നീട് പുരോഹിതനായും അഭിഷിക്തനായി. രണ്ട് ഇടവകകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഓർഡിനേറിയറ്റിന്റെ ഭരണസമിതിയുടെ ചെയർമാനായിയും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നാല് വർഷമായി ബിഷപ്പ് ന്യൂട്ടനോടൊപ്പം വികാരി ജനറലായി പ്രവർത്തിച്ചു.

2011-ൽ സ്ഥാപിതമായ ഓർഡിനേറിയേറ്റ് ഓഫ് വാൽസിംഗ്ഹാമിന്റെ  രൂപീകരണത്തിന് കാരണമായത് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ്. ആംഗ്ലിക്കൻ പാരമ്പര്യം നിലനിർത്തിക്കൊണ്ട് കത്തോലിക്കാ സഭയുമായി പൂർണ്ണമായ കൂട്ടായ്മയിൽ മുന്നേറാൻ ‘ആംഗ്ലിക്കനോറം കോട്ടിബസ്’ അപ്പസ്തോലിക കോൺസ്റ്റിട്യൂഷൻ അടിസ്ഥാനമാക്കി രൂപീകരിച്ച ആംഗ്ലിക്കൻ സമൂഹത്തിനുള്ള ഒരു സഭാ ഘടനയാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.