ഗാസയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് വേൾഡ് സെൻട്രൽ കിച്ചൻ

ഗാസയിൽ താൽക്കാലികമായി നിർത്തിവച്ച മാനുഷിക ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുനരാരംഭിച്ച് വേൾഡ് സെൻട്രൽ കിച്ചൻ സംഘടന. ഗാസയിലെ സേവനകൾക്കിടയിൽ സന്നദ്ധ പ്രവർത്തകർക്കു നേരെ ആക്രമണം ഉണ്ടാകുകയും സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടന താത്കാലികമായി നിർത്തിവച്ചിരുന്നു.

പ്രവർത്തനങ്ങൾ പുനരാരംഭിച്ച സാഹചര്യത്തിൽ യുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്നതിനിടെ അടുത്തിടെ കൊല്ലപ്പെട്ട 35- കാരനായ കത്തോലിക്കാ സഹായ പ്രവർത്തകനായ ഡാമിയൻ സോബോളിന്റെ പേരിൽ ‘ഡാമിയൻസ് കിച്ചൻ’ എന്ന പേരിൽ ഒരു പുതിയ കേന്ദ്രം സംഘടന തുറക്കും എന്ന് സംഘടനയുടെ സി.ഇ.ഒ വെളിപ്പെടുത്തി. അപകടകരമായ സാഹചര്യം നിലനിൽക്കുന്നു എങ്കിലും ഞങ്ങൾ മുൻപുള്ള അതേ ഊർജത്തോടെയും അന്തസ്സോടെയും കഴിയുന്നത്ര ആളുകൾക്ക് ഭക്ഷണം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ഞങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നു എന്ന് ഗാസയിൽ തുടരുന്ന അപകടകരമായ അവസ്ഥകൾ അംഗീകരിച്ചു കൊണ്ട് സി.ഇ.ഒ എറിൻ ഗോർ പറഞ്ഞു.

ഏപ്രിൽ 28-നു പ്രസിദ്ധീകരിച്ച പ്രസ്താവനയിലൂടെയാണ് വേൾഡ് സെൻട്രൽ കിച്ചൻ ഗാസയിലെ അതിന്റെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു വിവരം വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.