നൈജീരിയയിൽ ഫുലാനി തീവ്രവാദികൾ ആറ് ക്രൈസ്തവരെ കൊലപ്പെടുത്തി

ഏപ്രിൽ 28- ന് രാത്രി നൈജീരിയയിൽ നടന്ന ആക്രമണത്തിൽ ഫുലാനി തീവ്രവാദികൾ കുട്ടികളടക്കം കുറഞ്ഞത് ആറ് ക്രിസ്ത്യാനികളെ കൊല്ലപ്പെടുത്തി. എനുഗു സംസ്ഥാനത്തെ ഉസോ-ഉവാനി കൗണ്ടിയിലെ ക്രിസ്ത്യൻ ഉഗ്വുജോറോ നിംബോ ഗ്രാമത്തിൽ രാത്രി 11 മണിയോടെ അക്രമികൾ റെയ്ഡ് നടത്തുകയായിരുന്നു.

“ആക്രമണത്തിനിടെ ഏഴ് ക്രിസ്ത്യാനികൾക്ക് പരിക്കേറ്റു. അവർക്ക് വെട്ടുകത്തി കൊണ്ടുള്ള മുറിവാണ് ഏറ്റത്.” ഒകുന്ന ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ-മോണിംഗ് സ്റ്റാർ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ഫുലാനി ഇടയന്മാരാണ് ആക്രമണത്തിന് പിന്നിലെന്ന് മറ്റൊരു പ്രദേശവാസിയായ മൈക്കൽ ഒബിന്ന പറഞ്ഞു.

“ആട്ടിടയന്മാർ ഗ്രാമം ആക്രമിക്കുകയും ഗ്രാമവാസികൾ അവരുടെ വീടുകളിൽ ഉറങ്ങുകയായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയും ചെയ്തു. ഒരു ചെറിയ കുട്ടി ഉൾപ്പെടെ ആറ് ക്രിസ്ത്യാനികളെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട് “- ഒബിന്ന പറയുന്നു. ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ-മോണിംഗ് സ്റ്റാർ ന്യൂസിനോട് എനുഗു സ്‌റ്റേറ്റ് പോലീസ് കമാൻഡിന്റെ വക്താവ് ഡാനിയൽ എൻഡുക്വെ ആക്രമണം സ്ഥിരീകരിച്ചു.

പള്ളികൾക്കും ആശുപത്രികൾ, സ്‌കൂളുകൾ, സെമിത്തേരികൾ തുടങ്ങിയ മറ്റ് ക്രിസ്ത്യൻ കെട്ടിടങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളുടെ എണ്ണത്തിൽ നൈജീരിയ മൂന്നാം സ്ഥാനത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.