പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വാർത്ഥലാഭത്തിനുള്ളതല്ല: ഫ്രാൻസിസ് മാർപാപ്പ

പരിശുദ്ധാത്മാവിന്റെ ദാനങ്ങൾ സ്വാർത്ഥലാഭത്തിനുള്ളതല്ലെന്നും പരസ്പരം സഹായിക്കാനുള്ളതാണെന്നും ഫ്രാൻസിസ് മാർപാപ്പ. മെയ് 13-ന് അപ്പോസ്തോലിക കൊട്ടാരത്തിൽ ആംഗ്ലിക്കൻ-റോമൻ കാത്തലിക് ഇന്റർനാഷണൽ കമ്മീഷനിലെ അംഗങ്ങളുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“പരസ്പരം വിഭജിക്കുന്നതിനെ ഉപേക്ഷിച്ച് മുന്നോട്ട് പോവുക. നമ്മുടെ ദൃഷ്ടി എപ്പോഴും ക്രിസ്തുവിലും അവൻ നമ്മോട് ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങളിലുമായിരിക്കണം. അവൻ നമ്മോട് ഇപ്പോൾ ആവശ്യപ്പെടുന്നത്, വിശ്വാസികൾ തമ്മിലുള്ള ഐക്യമാണ്. പരസ്പര ഐക്യം പരിശുദ്ധാത്മാവിന്റെ കൃപയാണ്. എളിമയോടു കൂടി ആ കൃപ സ്വീകരിച്ച് നമ്മൾ പരസ്പരം സഹായിച്ച് മുന്നോട്ട് പോകണം” – പാപ്പാ പറഞ്ഞു.

കത്തോലിക്കരും ആംഗ്ലിക്കൻസും തമ്മിലുള്ള ഐക്യം വർദ്ധിപ്പിക്കാൻ ആംഗ്ലിക്കൻ-റോമൻ കാത്തലിക് ഇന്റർനാഷണൽ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾക്ക് പാപ്പാ ഈ അവസരത്തിൽ നന്ദി പറയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.