
കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനായ ഫാ. ജേക്കബ് മാങ്കോട്ടിൽ (91) നിര്യാതനായി. 1938 ഫെബ്രുവരി 17 ന് അറുനൂറ്റിമംഗലം ഇടവക മാങ്കോട്ടിൽ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വൈദികപരിശീലനത്തിനായി സെമിനാരിയിൽ ചേർന്ന് 1963 മാർച്ച് 11-ാം തീയതി ബിഷപ്പ് മാർ തോമസ് തറയിലിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു.
മാറിക പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും വാകത്താനം, ഓതറ, ഇരവിമംഗലം, രാജപുരം, മടമ്പം, ഇടക്കോലി, തോട്ടറ, ഞീഴൂർ, കല്ലറ, ചാമക്കാല, അറുനൂറ്റിമംഗലം, ബ്രഹ്മമംഗലം, ചെറുകര, കുറുമുള്ളൂർ, കട്ടച്ചിറ എന്നീ പള്ളികളിൽ വികാരിയായി സേവനം ചെയ്യുകയും ചെയ്തു. നിലവിൽ കാരിത്താസ് വിയാനി ഹോമിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
മൃതദേഹം ഒക്‌ടോബർ 12 തിങ്കളാഴ്ച രാവിലെ 7.30 ന് വിയാനി ഹോമിലെത്തിച്ച് ഒപ്പീസ് ചൊല്ലി പ്രാർഥിച്ചതിനു ശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് പള്ളിയിലെ പാരിഷ് ഹാളിലേക്ക് കൊണ്ടുപോകുന്നതാണ്. 11 മണിക്ക് പാരിഷ് ഹാളിലെ പ്രാർഥനയെ തുടർന്ന് 11.30 മുതൽ അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. ഉച്ചകഴിഞ്ഞ് 2.30 ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ സംസ്കാരശുശ്രൂഷകൾ നടത്തപ്പെടും.
സഹോദരങ്ങൾ: പരേതരായ ലൂക്കോസ് മാങ്കോട്ടിൽ, ചാച്ചി ചാമക്കാലായിൽ
ഫാ. തോമസ് ആദോപ്പിളളിൽ, ചാൻസലർ




