
അന്താരാഷ്ട്ര തലത്തിൽ വധശിക്ഷ നിർത്തലാക്കണമെന്ന് ഐക്യരാഷ്ട്ര സഭയിൽ വത്തിക്കാൻ ആഹ്വാനം ചെയ്തു. 81-ാമത് ജനറൽ അസംബ്ലിയുടെ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ വത്തിക്കാൻ സ്ഥിരം നിരീക്ഷകനായ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് എൽ-കാസിസ് ആണ് വധശിക്ഷ നിർത്തലാക്കണം എന്ന ആഹ്വാനം മുന്നോട്ട് വച്ചത്.
“മനുഷ്യാവകാശ സംരക്ഷണം സ്ഥിരതയുള്ളതും സാർവത്രികവുമായിരിക്കണം, അത് എല്ലാ ഘട്ടങ്ങളിലും എല്ലാ സാഹചര്യങ്ങളിലും ഓരോ വ്യക്തിക്കും ലഭ്യമാകുന്നതായിരിക്കണം”- ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് വ്യക്തമാക്കി. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ക്രിസ്റ്റ പൈക്കിന്റെ (Christa Pike) വധശിക്ഷ സെപ്റ്റംബർ 30-ന് ടെന്നസിയിൽ പരാജയമായതിനു പിന്നാലെയാണ് ആർച്ച് ബിഷപ്പിന്റെ ഈ പ്രസ്താവന. ഇത് കൂടാതെ ഈ വർഷം ഒക്ടോബർ അഞ്ചിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മിലിട്ടറി ഫയറിംഗ് സ്ക്വാഡ് (സൈനിക ഫയറിംഗ് സ്ക്വാഡ്) വഴിയുള്ള വധശിക്ഷയ്ക്ക് അനുമതി നൽകുകയും ചെയ്തു.
അത് ഒരു വ്യക്തിയുടെ പവിത്രതയ്ക്കും അന്തസ്സിനും മേലുള്ള കടന്നുകയറ്റമാണെന്ന് കത്തോലിക്കാ സഭയുടെ പഠനങ്ങളെ ആസ്പദമാക്കി വ്യക്തമാക്കിയ ബിഷപ്പ് ഒരു നിരപരാധിക്കെതിരെയാണ് വധശിക്ഷ നടപ്പിലാക്കുന്നതെങ്കിൽ പിന്നീട് അത് തിരുത്താൻ യാതൊരു വഴിയുമില്ല എന്നും ഓർമിപ്പിച്ചു.




