ഫാ. ബിജോയ് ഊരാളിവിള അന്തരിച്ചു

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ പാറശാല ഭദ്രാസന വൈദികനായ ഫാ. ബിജോയ് ഊരാളിവിള പാൻക്രിയാസിലെ കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലായിരിക്കെ ഇന്ന് രാവിലെ (2026 സെപ്റ്റംബർ 17) 10 മണിക്ക് നിര്യാതനായി.

അമ്പിളികോണം ഇടവകാംഗമായ അദ്ദേഹം 2015 ഡിസംബർ 26 ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിൽ നിന്ന് ലൈസൻഷിയേറ്റ് പഠനം പൂർത്തിയാക്കി. നിലവിൽ രൂപതയുടെ ചാൻസലർ (ചാൻസലർ ഓഫ് എപ്പാർക്കിയൽ കൂരിയ), പ്രസ്ബിറ്ററൽ കൗൺസിൽ അംഗം, കോളേജ് ഓഫ് എപ്പാർക്കിയൽ കൺസൾട്ടേഴ്സ് അംഗം എന്നീ സുപ്രധാന ചുമതലകൾ വഹിച്ചുവരികയായിരുന്നു.

വെണ്ണിയൂർ ഇടവക വികാരിയായ അദ്ദേഹം ശ്രദ്ധേയനായ ഒരു വാഗ്മിയും മികച്ച കവിയും കൂടിയായിരുന്നു. കേരള കത്തോലിക്കാ സഭ നടത്തിയ വിവിധ കവിതാരചനാ മത്സരങ്ങളിൽ നിരവധി തവണ അദ്ദേഹം സമ്മാനാർഹനായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.