
കത്തോലിക്കാ സഭയുടെ രണ്ടായിരം വർഷത്തെ ചരിത്രത്തിൽ ഏറ്റവും സ്വാധീനമുള്ള വിശുദ്ധരിൽ ഒരാളാണ് വി. റോബർട്ട് ബെല്ലാർമിൻ. ലോകത്ത് ക്രൈസ്തവ വിശ്വാസം ഏറെ പ്രക്ഷുബ്ധമായിരുന്ന ഒരു കാലഘട്ടത്തിൽ കത്തോലിക്കാ വിശ്വാസത്തിന്റെ കേന്ദ്ര സത്യങ്ങൾ വ്യക്തമായി പഠിപ്പിക്കാൻ സാധിച്ചതിലൂടെ, പ്രൊട്ടസ്റ്റന്റ് നവീകരണത്തിനെതിരെയുള്ള സഭയുടെ പ്രതികരണത്തിൽ അദ്ദേഹം നിർണായകപങ്കുവഹിച്ചു.
1599 മാർച്ച് മൂന്നിന് ക്ലെമന്റ് എട്ടാമൻ മാർപാപ്പ അദ്ദേഹത്തെ കർദിനാളായി ഉയർത്തി. അതിനു മുൻപ് മാർപാപ്പയുടെ തിയോളജിയൻ, ഹോളി ഓഫീസിലെ കൺസൾട്ടർ, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കോളേജ് ഓഫ് കൺഫെസേഴ്‌സിന്റെ റെക്ടർ എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
റോമിൽ നിരവധിയാളുകൾ അദ്ദേഹത്തിന്റെ ഉപദേശം തേടിയെത്തി. അന്നത്തെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞർ വെല്ലുവിളിച്ചുകൊണ്ടിരുന്ന സഭയുടെ സ്വഭാവത്തെക്കുറിച്ചും മാറ്റമില്ലാത്ത പാരമ്പര്യങ്ങളെക്കുറിച്ചുമുള്ള ചർച്ചകളിൽ അദ്ദേഹത്തിന്റെ എഴുത്തുകൾ അടിസ്ഥാന പ്രമാണങ്ങളായി മാറി.
ഇക്കാര്യങ്ങളെല്ലാം നോക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഉണ്ടായിരുന്ന ഒരു ലെയോ മാർപാപ്പയുമായും, 400 വർഷങ്ങൾക്കിപ്പുറമുള്ള മറ്റൊരു ലെയോ മാർപാപ്പയുമായും അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.
ലെയോ പതിനൊന്നാമൻ മാർപാപ്പ
ക്ലെമന്റ് എട്ടാമൻ മാർപാപ്പ കർദിനാളായി നാമകരണം ചെയ്തതിന് ഏതാനും വർഷങ്ങൾക്കുശേഷം, ഒരു പുതിയ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിൽ വി. റോബർട്ട് ബെല്ലാർമിൻ ഭാഗമായി. 1605-ൽ ക്ലെമന്റ് എട്ടാമൻ മാർപാപ്പ അന്തരിച്ചതിനെത്തുടർന്ന് അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാൻ വി.റോബർട്ട് ബെല്ലാർമിനും മറ്റ് 61 കർദിനാൾമാർക്കും വോട്ട് ചെയ്യേണ്ടിവന്നു.
ഒടുവിൽ കോൺക്ലേവ്, വി. ഫിലിപ്പ് നേരിയുടെ അടുത്ത സുഹൃത്തായിരുന്ന 70 വയസ്സുള്ള അലസാന്ദ്രോ ഒട്ടാവിയാനോയെ തിരഞ്ഞെടുത്തു. അദ്ദേഹം ‘ലെയോ പതിനൊന്നാമൻ മാർപാപ്പ’ എന്ന നാമം സ്വീകരിച്ചെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട് അധികം വൈകാതെ രോഗബാധിതനായി. 26 ദിവസങ്ങൾക്ക് ശേഷം അദ്ദേഹം അന്തരിച്ചു. സഭാ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭരണകാലയളവുകളിലൊന്നായിരുന്നു അദ്ദേഹത്തിന്റേത്.
ലെയോ പതിനാലാമൻ മാർപാപ്പ
ഏകദേശം 400 വർഷങ്ങൾക്ക് ശേഷം, വി. റോബർട്ട് ബെല്ലാർമിനുമായി ബന്ധമുള്ള മറ്റൊരു ലെയോ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടു. ലെയോ പതിനാലാമൻ മാർപാപ്പയുടെ മാമോദീസാ പേര് റോബർട്ട് പ്രെവോസ്റ്റ് എന്നാണ്. വി. റോബർട്ട് ബെല്ലാർമിന്റെ തിരുനാൾ ദിനമായ സെപ്റ്റംബർ 17-നാണ് അദ്ദേഹം തന്റെ ‘നാമഹേതുക തിരുനാൾ’ ആഘോഷിക്കുന്നത്.
ലെയോ പതിനാലാമൻ മാർപാപ്പയുടെ മാമോദീസാ മധ്യസ്ഥനായ വിശുദ്ധനെ ആദരിച്ചുകൊണ്ട് വത്തിക്കാൻ




