മനുഷ്യരാശിയെ സേവിക്കാനും സമൂഹത്തിലെ വൈരുധ്യങ്ങൾ തുറന്നുകാട്ടാനും സഭ വിളിക്കപ്പെട്ടിരിക്കുന്നു: ലെയോ പാപ്പ

യാഥാർഥ്യങ്ങളോട് സംവദിച്ചും നമ്മുടെ കാലഘട്ടത്തിലെ വെല്ലുവിളികളിൽ ഇടപെട്ടും ക്രിസ്തുവിന് സാക്ഷ്യം വഹിച്ചുകൊണ്ട് മനുഷ്യരാശിയെ സേവിക്കാനുള്ള സഭയുടെ ദൗത്യത്തെക്കുറിച്ച് ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ രണ്ടിന് നടന്ന പൊതുസദസ്സിലാണ് പാപ്പ ഇപ്രകാരം ഓർമ്മിപ്പിച്ചത്.

“ഇന്നത്തെ സംഭവവികാസങ്ങൾ, ചരിത്രം, ആളുകളുടെ ജീവിതം, പ്രത്യേകിച്ച് ഇന്ന് നാം അഭിമുഖീകരിക്കുന്ന ദ്രുതഗതിയിലുള്ളതും ആഴത്തിലുള്ളതുമായ മാറ്റങ്ങൾ എന്നിവയ്ക്കു മുന്നിൽ സഭ എല്ലാത്തരം നിഷ്ക്രിയത്വവും ഉദാസീനതയും ഉപേക്ഷിക്കണം,” സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ എത്തിയ വിശ്വാസികളോട് മാർപാപ്പ പറഞ്ഞു.

“നമുക്ക് കേവലം കാഴ്ചക്കാരായി തുടരാനാവില്ല. പകരം, നാം ഹൃദയം കൊണ്ട് ശ്രവിക്കുകയും സ്വയം വെല്ലുവിളികൾ ഏറ്റെടുക്കാൻ തയ്യാറാവുകയും ഇടപെടുകയും വേണം. ക്രിസ്തുവിനോടൊപ്പം അവിടുത്തെ ആത്മാവിന്റെ ശക്തിയാൽ നയിക്കപ്പെടുന്ന വിശ്വാസികൾ, പ്രത്യേകിച്ച് അനീതിയും വിവേചനവും അക്രമവും മൂലം തകർക്കപ്പെട്ട സഹോദരീസഹോദരന്മാരുടെ ഭാരങ്ങൾ ഏറ്റെടുക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു,” പാപ്പ കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.