കാർപ്പ് കലാകൂട്ടായ്മയുടെ ചിത്രപ്രദർശനം കോട്ടയത്ത് ആരംഭിച്ചു 

കാർപ്പ് കലാകൂട്ടായ്മയുടെ ‘ഹ്യൂസ് ഓഫ് പീസ് ‘ചിത്രകലാ പ്രദർശനം, കേരള ലളിതകലാ അക്കാദമി കോട്ടയം ആർട്ട് ഗാലറിയിൽ ചിത്രകാരനും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ കെ. എ. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് ഉദയകുമാർ, മാത്യൂസ് ഓരത്തേൽ, പ്രസന്ന ഗ്രസിലോൺ, ഫാദർ കെ. എം ജോർജ് , റോയി എം. തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു. കാർപ്പ് കലാ കൂട്ടായ്മയിലെ പതിനഞ്ച് കലാകാരന്മാരുടെയും കലാകാരികളുടെയും ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

അതുല്യ പ്രിയ ( തിരുവനന്തപുരം), എബി ഇടശ്ശേരി (എറണാകുളം), ബിജു മഠത്തിൽകുന്നേൽ (കാലടി), ഫ്രാൻസിസ് കോടങ്കണ്ടത്ത് ( തൃശ്ശൂർ ), ഫാ. കെ.എം.ജോർജ് (കോട്ടയം), ജയിംസ് മോൻ (ബാംഗ്ലൂർ ) ജോസഫ് ജോയിസൺ (ബെൽജിയം), കൃപാ ലാലു (എറണാകുളം), മനോജ് പോൾ (തലശ്ശേരി ), മറിയക്കുട്ടി (കോട്ടയം), സാന്ദ്ര സോണിയ (പാലക്കാട് ),സുനിൽ ജോസ് (കോഴിക്കോട്), റോയ് എം. തോട്ടം (കോട്ടയം) വിൻസി ജോസഫ് (കോട്ടയം), സാബു മണ്ണട (കോട്ടയം) തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ. എല്ലാ വിഭജനങ്ങൾക്കും അതീതമായി, കലാപ്രവർത്തനങ്ങളിലൂടെ സമാധാന, സൗഹൃദ സംസ്കാരം വളർത്തുക എന്നതാണ് കാർപ്പ് കലാകൂട്ടായ്മയുടെ ലക്ഷ്യം.

കോട്ടയം ഡി സി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെ ആയിരിക്കും പ്രദർശന സമയം. പ്രദർശനം നവംബർ 26 ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.