നൈജീരിയയിൽ ക്രൈസ്തവർക്കുനേരെ വീണ്ടും തീവ്രവാദികളുടെ ആക്രമണം; ഒരു ദൈവാലയം കത്തിച്ചു

നൈജീരിയയിൽ ക്രൈസ്തവർക്കുനേരെ വീണ്ടും തീവ്രവാദികളുടെ ആക്രമണം. ക്രൈസ്തവ സമൂഹമായ വുൾട്ടിഹിയയെയാണ് വ്യാഴാഴ്ച ഐ എസിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ ആക്രമിച്ചത്.

സർക്കാർ ഇടപെടലില്ലാതെയാണ് ആക്രമണം നടന്നതെന്നും ക്രൈസ്തവർ നാടുവിടാൻ നിർബന്ധിതരായെന്നും പ്രാദേശിക വൃത്തങ്ങൾ സഹാറ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ആക്രമണത്തിൽ ഒരു ദൈവാലയവും രണ്ട് കാറുകളും നിരവധി വീടുകളും കത്തിനശിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ പോലുള്ള തീവ്രവാദ സംഘടനകൾ നൈജീരിയയിൽ പതിനായിരക്കണക്കിന് ക്രൈസ്തവരെയാണ് കൊലചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.