തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ട് മിഷനറിമാർക്ക് സ്പെയിനിലെ പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിയുടെ അവാർഡ്

തട്ടിക്കൊണ്ടു പോകപ്പെടുകയും പിന്നീട് മോചിപ്പിക്കപ്പെടുകയും ചെയ്ത മിഷനറിമാരായ സി. ഗ്ലോറിയ സിസിലിയ നർവേസിനും ഫാ. പിയർ ലൂയിജി മക്കാലിക്കും അവരുടെ മിഷനറി പ്രവർത്തനങ്ങളെ അംഗീകരിക്കുന്ന ആദ്യത്തെ ‘ബീറ്റാ പോളിൻ ജരിക്കോട്ട് അവാർഡ്.’ സ്‌പെയിൻകാരെ നന്നായി മനസിലാക്കാൻ സഹായിക്കുന്ന വ്യക്തിയെയോ, സ്ഥാപനത്തെയോ ഹൈലൈറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ളതും വാഴ്ത്തപ്പെട്ട പൗലോ മന്നയുടെ പേര് വഹിക്കുന്നതുമാണ് ഈ അവാർഡ്.

കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സിസിലിയ നർവീസ് 18-ാമത്തെ വയസിൽ ഫ്രാൻസിസ്‌ക്കൻ മിഷനറീസ് ഓഫ് മേരി ഇമ്മാക്കുലേറ്റിൽ ചേർന്നു. കൊളംബിയ, മെക്സിക്കോ, ഇക്വഡോർ, ബെനിൻ, മാലി എന്നിവിടങ്ങളിൽ മിഷനറിയായി ഈ സന്യാസിനി സേവനം ചെയ്തിട്ടുണ്ട്. 2017 ഫെബ്രുവരി ഏഴിന് സിസ്റ്ററിനെ മാലിയിൽ നിന്നും തട്ടിക്കൊണ്ടു പോയി. 2021 ഒക്ടോബർ ഒൻപതു വരെ തടവിൽ പാർപ്പിച്ചു. മൂന്നര വർഷത്തിനു ശേഷമായിരുന്നു മോചനം.

‘വൈറ്റ് ഫാദേഴ്സ്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ മിഷൻ സൊസൈറ്റിയിലെ അംഗമാണ് ഫാ. പിയർ ലൂയിജി മക്കാലി. 2018 സെപ്റ്റംബർ 17-ന്, നൈജറിൽ വച്ച് മുസ്ലീം തീവ്രവാദികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി. രണ്ട് വർഷത്തിനു ശേഷമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. വിശ്വാസപ്രചരണത്തിനായുള്ള പ്രവർത്തനത്തിന്റെ സ്ഥാപകത്തിന്റെ രണ്ടാം ശതാബ്ദിയും പാപ്പാടെ അനുമതിയോടെയുള്ള മിഷനറി പ്രവർത്തനങ്ങളുടെ ശതാബ്ദിയും പ്രമാണിച്ചാണ് ഈ അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 22-ന് മാഡ്രിഡിൽ നടക്കുന്ന ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.