‘നഴ്സിംഗ് ഒരു തൊഴിലല്ല; വിളിയാണ്’- അവധിദിവസങ്ങളിലും രോഗികളെ പരിചരിക്കുന്ന യുവനഴ്‌സ് നൽകുന്ന മാതൃക

ലാസ് വേഗാസിലെ സതേൺ ഹിൽസ് ആശുപത്രിയിൽ, കഴിഞ്ഞ മൂന്നു വർഷമായി സേവനം ചെയ്യുകയാണ് നഴ്‌സായ ബ്രുക് ജോൺസ്. എമർജൻസി റൂമിലെ തന്റെ സേവനത്തിനു പുറമേ, രോഗികളെ പരിചരിക്കാൻ നൂതനമായ ഒരു മാർഗ്ഗവും ബ്രുക് കണ്ടുപിടിച്ചിട്ടുണ്ട്. അവധിദിവസങ്ങളിലും ഡ്യൂട്ടിയില്ലാത്ത സമയങ്ങളിലും ബ്രുക് രോഗികളുടെ അടുത്തേക്ക് ചെല്ലും; അവരോട് സംഭാഷണത്തിലേർപ്പെടും. മാത്രമല്ല, അവരുടെ തലമുടി ഭംഗിയായി ചീകിയൊതുക്കുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്നു.

“തലമുടി ചീകിയൊതുക്കി അവരെ സഹായിക്കുന്ന ലളിതമായ ഈ പ്രവൃത്തി മനുഷ്യർ തമ്മിലുള്ള സ്നേഹബന്ധത്തിന്റെ നിസ്സാരമായ അടയാളമാണ്” – ബ്രുക് പറഞ്ഞു. ഒരു വർഷമായി ബ്രുക് രോഗികളെ ഇപ്രകാരം പരിചരിക്കാൻ തുടങ്ങിയിട്ട്. ഈ പ്രവർത്തി മനസ്സിൽ ഒരുപാട് സന്തോഷവും സമാധാനവും നിറയുന്നതിന് കാരണമാകുന്നുവെന്നാണ് ബ്രുക് പറയുന്നത്. ഇതുവരെ നൂറോളം രോഗികളെയാണ് ബ്രുക് ഇത്തരത്തിൽ ശുശ്രൂഷിച്ചിട്ടുള്ളത്. അതും യാതൊരുവിധ പ്രതിഫലവും വാങ്ങാതെ തന്നെ.

പലപ്പോഴും മുതിർന്ന സ്ത്രീകൾ, ബ്രുകിന് തങ്ങളുടെ മുടി ചീകിയൊതുക്കി നൽകുന്നതിനു പകരമായി പണം നല്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ തന്റെ കടമ മാത്രമാണ് താൻ നിർവ്വഹിക്കുന്നതെന്നു പറഞ്ഞ് ബ്രുക് അത് നിരസിക്കും. മറ്റുള്ളവർക്ക് നമ്മൾ നൽകുന്ന സമയവും കരുതലും സ്നേഹവുമാണ് അവർക്ക് നല്കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമെന്നാണ് ബ്രുക് പറയുന്നത്.

‘നഴ്സിംഗ്’ ഒരു തൊഴിലല്ല; മറിച്ച് ഒരു വിളിയാണ്. ഈ തിരിച്ചറിവോടെ മനോഹരമായി തന്റെ വിളിയിൽ ജീവിക്കുന്ന ബ്രുക് എല്ലാവർക്കും ഒരു മാതൃകയാണ്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.