‘മരണത്തിന് മുൻപുള്ള അവസാനത്തെ ഓർമ്മ ഈശോയെക്കുറിച്ച് ആയിരിക്കണം’: ഈശോയുടെ നാമത്തിന് മഹത്വം നൽകുന്നതിനായി ഒരു ക്രിസ്ത്യൻ കച്ചേരി

ഹൈറേഞ്ചിലെ തേയിലക്കാടുകളിലൂടെയുള്ള യാത്രകളും സ്‌കൂളിലേക്കുള്ള ഒറ്റയ്ക്കുള്ള യാത്രയുമൊക്കെ ചെറുപ്പത്തിൽ വളരെ ഭയപ്പെടുത്തുന്നതായിരുന്നു. തേയിലക്കാട്ടിലൂടെ പോകുമ്പോൾ മുൻപിൽ ആളുവന്ന് നിന്നാലേ കാണാൻ പറ്റുകയുള്ളു. അപ്പോൾ പെട്ടെന്ന് പേടിക്കും. ഒറ്റയ്ക്കുള്ള അത്തരം യാത്രകളിൽ പേടികൊണ്ട് ഹൃദയമിടിപ്പ് കൂടും. ആ ഹൃദയമിടിപ്പിനെക്കാൾ കൂടുതൽ ഞാൻ വിളിച്ചിരുന്നത് ‘ഈശോ’ എന്ന നാമമായിരുന്നു. ‘ക്രിസ്തായ നമഃ’ എന്ന ക്രിസ്ത്യൻ കച്ചേരിയെക്കുറിച്ച് കൂടുതല്‍ വായിക്കുക.

ഈശോയുടെ തിരുനാമത്തെ എന്നും സജീവമായി മനസ്സിൽ സൂക്ഷിക്കാൻ ‘ക്രിസ്തായ നമഃ’ എന്ന ക്രിസ്ത്യൻ കച്ചേരി പുറത്തിറങ്ങിയിരുന്നു. ഇതിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഫാ. മാത്യൂസ്‌ പയ്യപ്പിള്ളി എം. സി. ബി. എസ്. ആണ്. ഈ കച്ചേരി പാടിയിരിക്കുന്നത് സി. ജൂലി തെരെസ് സി. എസ്. എനും ഇതിന്റെ വരികൾ രചിച്ചിരിക്കുന്നത് റോസീനാ പീറ്റിയുമാണ്.

ഓരോ ശ്വാസത്തിലും ഹൃദയ തുടിപ്പിലും ഈശോയുടെ നാമത്തെക്കുറിച്ചുള്ള ഓർമ്മ നിലനിർത്തുവാൻ സഹായിക്കുന്ന ഒരു ക്രിസ്ത്യൻ കച്ചേരിയാണിത്. ഇതിന്റെ വരികൾ എഴുതുമ്പോൾ റോസീനാ പീറ്റിക്ക് പ്രചോദനമായതും ഈശോയുടെ നാമത്തിന് മഹത്വം ഉണ്ടാകുക എന്നത് തന്നെയായിരുന്നു. ഈ ക്രിസ്ത്യൻ കച്ചേരിക്കായി വരികൾ എഴുതിയതിന് പിന്നിലെ അനുഭവങ്ങൾ റോസീനാ പീറ്റി പങ്കുവയ്ക്കുന്നു.

“ഇതുവരെ ഇത്തരത്തിലുള്ള ഒരു പാട്ട് എഴുതിയിട്ടില്ല. ഈശോയുടെ നാമം എപ്പോഴും മനസ്സിൽ മുഴങ്ങണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. ചെറുപ്പം മുതലേ ഈശോയുടെ നാമത്തിന്റെ ശക്തി അറിഞ്ഞ വ്യക്തിയാണ് ഞാൻ,” റോസീനാ പറയുന്നു.

ഹൈറേഞ്ചിലെ തേയിലക്കാടുകളിലൂടെയുള്ള യാത്രകളും സ്‌കൂളിലേക്കുള്ള ഒറ്റയ്ക്കുള്ള യാത്രയുമൊക്കെ ചെറുപ്പത്തിൽ വളരെ ഭയപ്പെടുത്തുന്നതായിരുന്നു. തേയിലക്കാട്ടിലൂടെ പോകുമ്പോൾ മുൻപിൽ ആളുവന്ന് നിന്നാലേ കാണാൻ പറ്റുകയുള്ളു. അപ്പോൾ പെട്ടെന്ന് പേടിക്കും. സ്‌കൂളിലേക്കൊക്കെ പോകുമ്പോൾ കൂട്ടൊന്നും ഉണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള അത്തരം യാത്രകളിൽ പേടികൊണ്ട് ഹൃദയമിടിപ്പ് കൂടും. ആ ഹൃദയമിടിപ്പിനെക്കാൾ കൂടുതൽ ഞാൻ വിളിക്കുന്നത് ‘ഈശോ’ എന്ന നാമമായിരുന്നു. അതായിരുന്നു വലിയ ബലം. റോസീനാ ഈശോയുടെ നാമത്തിന്റെ ശക്തി അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ വെളിപ്പെടുത്തുന്നു.

“ഇപ്പോൾ എന്റെ മനസിലുള്ളത് ഒറ്റ ആഗ്രഹമേയുള്ളൂ. ഞാനിപ്പോൾ നേഴ്സ് ആയി ജോലി ചെയ്യുമ്പോൾ ആശുപത്രിയിൽ ഡിമെഴ്‌സിയ, അൽഷിമേഴ്‌സ് എന്നിവയൊക്കെ ബാധിച്ച രോഗികൾ വരാറുണ്ട്. രോഗമായിട്ടു എല്ലാകാര്യങ്ങളും മറന്നുപോകുന്നവരെയൊക്കെ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട്, എനിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നാൽ എന്റെ മനസ്സിൽ നിന്നും ഈശോയുടെ നാമം അല്ലെങ്കിൽ ദൈവീക ചിന്തകൾ അകന്നുപോകല്ലേയെന്ന്. ‘ഈശോയെ നിന്റെ നാമം, നിന്റെ രൂപം അത് അവസാന നാഴികയിൽ പോലും എന്നിൽ നിന്നും അകന്നു പോകരുതേ, അതുമാത്രം നീ എടുത്ത് മാറ്റരുതേ’ എന്നാണ് എന്റെ പ്രാർഥന.

ഈ പാട്ട് എഴുതി തുടങ്ങിയപ്പോൾ തന്നെ മനസ്സിൽ വാക്കുകൾ വന്നു നിറയുന്ന ഒരു അനുഭവമായിരുന്നു റോസീനയ്ക്ക് ഉണ്ടായത്. നടക്കുന്ന വഴികളിൽ, പള്ളിയിൽ ഇരിക്കുമ്പോൾ, വിശുദ്ധ കുർബാനയെ നോക്കുമ്പോൾ, ബൈബിൾ തുറക്കുമ്പോൾ ഒക്കെ ഈശോയുടെ നാമത്തിന്റെ ശക്തി ഉള്ളിലേക്ക് വന്നു നിറയുന്ന അനുഭവം. അത് എഴുത്തുന്ന സമയത്തും ഒരുപാട് ബോധ്യങ്ങൾ ഈശോ തന്നു.

ഈ പാട്ടിന്റെ വരികളുടെ എല്ലാ ക്രഡിറ്റും റോസീന നൽകുന്നത് ഈശോയ്ക്ക് മാത്രമാണ്. ഈശോയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

 

 

 

 

 

 

 

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.