നാർക്കോട്ടിക് ജിഹാദും ലവ് ജിഹാദും ഭീകരതയുടെ മുഖങ്ങൾ: കത്തോലിക്കാ കോൺഗ്രസ്

കേരളത്തിൽ വർദ്ധിച്ചുവരുന്ന നാർക്കോട്ടിക് ജിഹാദും ലവ് ജിഹാദും കേരളീയ സമൂഹത്തിന് വലിയ വിപത്താണെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്കാ കോൺഗ്രസ്സ് ഗ്ലോബൽ സമിതി സ്വാഗതം ചെയ്തു. കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയിൽ ഇത്തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങൾ നടന്നുവരുന്നത് അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തനങ്ങൾ ഇല്ലെന്നു സ്ഥാപിക്കാൻ വേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരു വിഭാഗം ആളുകളെ പ്രീണിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾ കേരളത്തിലെ സാധാരണക്കാരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും ദൂരവ്യാപകമായി സ്വാധീനിക്കുന്നു എന്നത് തിരിച്ചറിയണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.