ഭക്ഷ്യ അരക്ഷിതാവസ്ഥയിൽ കൈത്താങ്ങായി ക്രിസ്ത്യൻ സന്നദ്ധപ്രവർത്തകർ

ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന കുടുംബങ്ങൾക്ക് കൈത്താങ്ങായി ക്രിസ്ത്യൻ സന്നദ്ധപ്രവർത്തകർ. കൊറോണ വൈറസ് പകർച്ചവ്യാധി അമേരിക്കയിലെ വാഷിംഗ്‌ടണ്‍ ഡിസിയില്‍ കനത്ത സാമ്പത്തിക പ്രത്യാഘാതത്തിന് കാരണമായി. അതിനെ നേരിടാൻ വാഷിംഗ്ടൺ അതിരൂപതയിലെ കത്തോലിക്കാ സന്നദ്ധപ്രവർത്തകർ വെള്ളിയാഴ്ച ആവശ്യമുള്ള കുടുംബങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്തു.

“പകർച്ചവ്യാധി ബാധിച്ച നൂറുകണക്കിന് ആളുകൾക്ക് ഇന്ന് ഞങ്ങൾ ഭക്ഷണം നൽകി. കാരണം ഇവിടുത്തെ ജനങ്ങൾ ഭക്ഷണത്തിനായി വളരെയധികം ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളത്.” വാഷിംഗ്ടൺ അതിരൂപതയുടെ കത്തോലിക്കാ ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പ്രോജക്ടുകളുടെ ഡയറക്ടർ ജോ ഡെംപ്‌സി പറഞ്ഞു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ബസിലിക്കയുടെ മുന്നിലുള്ള പാർക്കിംഗ് സ്ഥലത്താണ് ഭക്ഷണവിതരണം നടന്നത്. 500 പലചരക്ക് ബോക്സുകൾക്ക് പുറമേ, നാല് പേരുള്ള ഒരു കുടുംബത്തിന് ചൂടുള്ള ഭക്ഷണം അടങ്ങിയ ബോക്സുകളും കാത്തലിക് ചാരിറ്റീസ് വിതരണം ചെയ്തു.

വാഷിംഗ്‌ടൺ സ്റ്റേറ്റിലെ ഏറ്റവും കൂടുതൽ പേര്‍ കൊറോണ വൈറസ് സ്‌ഥീകരിച്ചവർ ഉള്ള സ്ഥലമാണ് അഞ്ചാം വാർഡ്. ഇവിടെയുള്ളവർ കൂടുതലും കറുത്ത വർഗക്കാരാണ്. അഞ്ചാം വാർഡിലെ 16% ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് താമസിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.