ഭവനരഹിതരായ യുവജനങ്ങള്‍ക്ക് സഹായവുമായി ലുബോക്കിലെ കാത്തലിക് ചാരിറ്റി

ഭവനരഹിതരും തെരുവുകളില്‍ കഴിയുന്നവരുമായ യുവജനങ്ങള്‍ക്കു സഹായമായി ലുബോക്കിലെ കാത്തലിക് ചാരിറ്റി. ലുബോക്കിലെ തെരുവുകളില്‍ കഴിയുന്ന യുവജനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കാത്തലിക് ചാരിറ്റിയുടെ പുതിയ തീരുമാനം.

ജീവിതത്തില്‍ ഓരോ വ്യക്തികളും വ്യത്യസ്ത സാഹചര്യത്തിലേക്ക് എറിയപ്പെടുന്നുണ്ടെന്നും എല്ലാ വ്യക്തികളുടെയും മാന്യതയെ ആദരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കാത്തലിക് ചാരിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിന്ധ്യ ക്വിന്റനില്ല പറഞ്ഞു. ‘അവരുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുവാനും അവര്‍ ആയിരിക്കുന്നിടത്തു ചെന്ന് അവരെ കാണുവാനും ഞങ്ങള്‍ ശ്രമിക്കുകയാണ്’. സിന്ധ്യ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടത്തിയ പഠനം ലുബോക്ക് നഗരത്തില്‍ 600 റോളം ചെറുപ്പക്കാര്‍ വീടില്ലാത്തവരോ തെരുവുകളില്‍ കഴിയുന്നവരോ ആണെന്ന് വ്യക്തമാക്കുന്നു. 10 നും 17 നും ഇടയില്‍ പ്രായമുള്ളവരാണ് ഭൂരിഭാഗവും. ഇതില്‍ കുറെ കുട്ടികള്‍ രാത്രികളില്‍ സുഹൃത്തുക്കളുടെ വീടുകളില്‍ കയറിയിറങ്ങുമ്പോള്‍ മറ്റുള്ളവര്‍ തെരുവുകളില്‍ കഴിച്ചു കൂട്ടുന്നു. പലപ്പോഴും കുടുംബത്തിലെ പല പ്രശ്‌നങ്ങളും മൂലമാണ് കുട്ടികള്‍ വീട് വിട്ടു തെരുവില്‍ ഇറങ്ങുന്നത്. ഇത്തരത്തില്‍ ഉള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കു സഹായങ്ങള്‍ നല്‍കുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. സ്‌കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്തരം കുട്ടികള്‍ക്ക് ആവശ്യമായ സഹായം എത്തിക്കുവാനാണ് തീരുമാനിച്ചിരിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ