സി. ബെലൻ ഡി ലാ ക്രൂസ: രോഗത്തിലൂടെ അനേകരെ മാനസാന്തരത്തിലേക്കു നയിച്ച യുവസന്യാസിനി

രോഗപീഡകളെ ക്രിസ്തുവിനോടുള്ള സ്നേഹത്താൽ പ്രകാശപൂർണ്ണമാക്കിയ സ്പെയിനിലെ യുവ കർമ്മലീത്ത സന്യാസിനിയാണ് സി. ബെലൻ ഡി ലാ ക്രൂസ്. 33-ാം വയസ്സിൽ അർബുദബാധയെത്തുടർന്നാണ് സിസ്റ്റർ മരണമടഞ്ഞത്. തന്റെ രോഗത്തിന്റെ വേദനകൾക്കിടയിലും അവർ പ്രകടിപ്പിച്ച ആത്മീയ ധൈര്യം ഇക്കാലഘട്ടത്തിലും പ്രചോദത്മകമാണ്. തുടർന്ന് വായിക്കുക.

1984-ൽ സ്പെയിനിലെ മാഡ്രിഡിൽ ജനിച്ച ബെലൻ, ഇരുപതാം വയസിലാണ് കർമ്മലീത്ത സഭയിൽ ചേരുന്നത്. സന്യാസ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ‘കുരിശിന്റെ ബെലൻ’ എന്ന പേര് സ്വീകരിച്ച അവർ, കുരിശിനെ ഭാരമായല്ല മറിച്ച് ദൈവത്തോടുള്ള ഐക്യത്തിനുള്ള വഴിയായാണ് കണ്ടിരുന്നത്.

തനിക്ക് മാരകമായ അർബുദം സ്ഥിരീകരിച്ചപ്പോഴും സിസ്റ്റർ ബെലൻ ഒട്ടും തളർന്നില്ല.

“എന്റെ വേദനകൾ ലോകസമാധാനത്തിനായും പാപികളുടെ മാനസാന്തരത്തിനായും ഞാൻ സമർപ്പിക്കുന്നു” എന്നായിരുന്നു അവരുടെ നിലപാട്. കഠിനമായ ചികിത്സകൾക്കിടയിലും അവരുടെ മുഖത്തുണ്ടായിരുന്ന ശാന്തതയും പുഞ്ചിരിയും ഡോക്ടർമാരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു.

രോഗത്തെ വലിയ ആത്മീയ കരുത്തോടെ സ്വീകരിച്ച സി. ബെലൻ, കഷ്ടപ്പാടുകൾക്കിടയിലും ദൈവത്തെ കണ്ടെത്താനുള്ള അസാധാരണമായ കരുത്ത് പ്രകടിപ്പിച്ചു. സി. ബെലന്റെ മരണശേഷം അവർ എഴുതിയ രേഖകൾക്കായി തിരച്ചിൽ ആരംഭിച്ചു. സിസ്റ്ററിന്റെ മാതാപിതാക്കൾ അവളുടെ കത്തുകൾ ശേഖരിക്കാൻ തുടങ്ങി, അവയിൽ 200 ഓളം എണ്ണം പുറത്തുവന്നു. സിസ്റ്റർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരിചയക്കാർക്കും കത്തുകൾ എഴുതിയിരുന്നു. അവയിലൂടെ സി. ബെലന്റെ ആത്മീയ കരുത്ത് പ്രകടമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.