ആന്തരികതയിൽ വളരേണ്ട സന്യാസം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: തൊണ്ണൂറ്റിനാലാം ദിനം, ആഗസ്റ്റ് 08, 2022 

സഭാംഗങ്ങൾ പ്രവർത്തനത്തിൽ വിജയിക്കുന്നതിന് അവർക്ക് ഒന്നാമത് വേണ്ടത് ആന്തരികതയാണ് – ഫാ. ജോസഫ് പറേടം MCBS

ദിവ്യകാരുണ്യ മിഷനറി സഭാംഗങ്ങളുടെ ആന്തരിക രൂപീകരണത്തിൽ വളരെ ശ്രദ്ധ ചെലുത്തിയിരുന്ന വ്യക്തിയായിരുന്നു സഭാസ്ഥാപകരിലൊരുവനായ ബഹു. പറേടത്തിലച്ചൻ. ഒരു ദിവ്യകാരുണ്യ മിഷനറിയുടെ ജീവിതത്തെ മനോഹരമാക്കുന്നത് അവന്റെ ആന്തരിക വ്യക്തിത്വമാണ്. വിശുദ്ധ കുർബാനയുടെ സന്നിധിയിൽ വ്യാപരിക്കുമ്പോഴാണ് ഈ വ്യക്തിത്വം ഉറവയെടുക്കുന്നതും വളരുന്നതും ഫലം ചൂടുന്നതും.

അനുദിനമുള്ള വിശുദ്ധ ബലിയർപ്പണം പ്രാർത്ഥന, ജ്ഞാന വായന, കൂട്ടായ്മയിലുള്ള സമൂഹജീവിതം ഇവയെല്ലാം ഈ ആന്തരിക വ്യക്തിത്വത്തിനു മിഴിവേകുന്നു. വിശുദ്ധ കുർബാനയുമായി ചേർന്നിരിക്കുമ്പോൾ ആന്തരിക വ്യക്തിത്വത്തിന് പുതിയ ഉന്മേഷം ലഭിക്കുകയും ജീവിത കർത്തവ്യങ്ങൾ ഏറ്റവും ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നതിന് ശക്തി ലഭിക്കുകയും ചെയ്യുന്നു. ഒരു ദിവ്യകാരുണ്യ മിഷനറിയുടെ ജീവിതം ഫലദായകമാകണമെങ്കിൽ വിശുദ്ധ കുർബാനയോട് ചേർന്നിരിക്കണം അത്തരം ജീവിതങ്ങൾക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാനും അവരുടെ ജീവിതത്തെ സമ്പൽസമൃദ്ധമാക്കാനും കഴിയുകയുള്ളൂ.

ദിവ്യകാരുണ്യത്തിന്റെ ഊർജ്ജമുള്ള, ദിവ്യകാരുണ്യ നിക്ഷേപം സ്വജീവിതത്തിൽ വഹിക്കുന്ന വൈദികരെയും സന്യസ്തരെയുമാണ് ഈ കാലഘട്ടത്തിന് ആവശ്യം. അത് നമ്മിലുള്ളിടത്തോളം കാലം നമുക്കും മറ്റുള്ളവർക്കും ലോകത്തിനും പ്രതീക്ഷ നൽകാൻ നമുക്കാവും. നമ്മുടെ കഴിവുകളും താലന്തുകളും സമീപനരീതികളും മറ്റുള്ളവർക്ക് അനുഗ്രഹപ്രദമാകണമെങ്കിൽ വിശുദ്ധ കുർബാനയോട് അവ ചേർന്നുനിൽക്കുന്നതാവണം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.