വിശുദ്ധരായ അമ്മമാരുടെ വിശുദ്ധരായ മക്കൾ

പരിശുദ്ധ കത്തോലിക്കാ സഭയിൽ ധാരാളം വിശുദ്ധ കുടുംബങ്ങളുണ്ട്. വിശുദ്ധരായ മാതാപിതാക്കളുടെ ജീവിതം ലോകത്തിനു സമ്മാനിച്ചത് ഒരുപാട് വിശുദ്ധ ജന്മങ്ങളെയാണ്. അവരിൽ എട്ട് പേരെ നമുക്ക് പരിചയപ്പെടാം.

1. വി. അന്ന, പരിശുദ്ധ കന്യകാമറിയം

പരിശുദ്ധ അമ്മയുടെ പുണ്യം ചെയ്‌ത അമ്മയാണ് വി. അന്ന. ഒരു വിശുദ്ധയുടെ അമ്മ എന്നതിനേക്കാളുപരി വി. അന്ന ലോകരക്ഷകനായ ഈശോയുടെ വല്യമ്മയുമാണ്.

2. വി. മോനിക്കാ, വി. അഗസ്റ്റിൻ

വി. മോനിക്കായുടെ തീവ്രമായ വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും ഉത്തരമാണ് വി. അഗസ്റ്റിൻ. തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ചു കൊണ്ട് തന്റെ മകനായ അഗസ്റ്റിന്റെ മാനസാന്തരത്തിനു വേണ്ടി വി. മോനിക്ക വർഷങ്ങളോളം പ്രാർത്ഥിച്ചു. ഒടുവിൽ തന്റെ പാപപങ്കിലമായ ജീവിതം ഉപേക്ഷിക്കാനും തുടർന്നുള്ള ജീവിതം ക്രിസ്തുവിനു വേണ്ടിയും ദൈവാരാജ്യത്തിനു വേണ്ടിയും സമർപ്പിക്കാനും അഗസ്റ്റിൻ തയ്യാറായി.

ഇന്ന് ഈ വിശുദ്ധൻ പരിശുദ്ധ കത്തോലിക്കാ സഭയുടെ വേദപാരംഗതനാണ്. ഒരു അമ്മയുടെ ഹൃദയത്തിൽ നിന്നുയരുന്ന പ്രാർത്ഥനയ്ക്ക് മക്കളെ വീണ്ടെടുക്കാൻ ശക്തിയുണ്ടെന്ന് തെളിയിക്കുന്നതാണ് വി. മോനിക്കയുടെയും വി. അഗസ്റ്റിന്റെയും ജീവിതം.

3. വി. മരിയ സെലിഗ്വെറിൻ, ലിസ്യുവിലെ വി. തെരേസ

വി. മരിയ സെലിയയും അവളുടെ ഭർത്താവ് വി. ലൂയിസും തികഞ്ഞ ക്രിസ്തുവിശ്വാസികളായിരുന്നു. അവരുടെ വിശുദ്ധജീവിതമാണ് തങ്ങളുടെ അഞ്ച് പെൺമക്കളെയും സന്യാസജീവിതത്തിലേക്ക് ആകർഷിച്ചത്. അവരുടെ കുടുംബത്തിൽ നിറഞ്ഞുനിന്നിരുന്ന വിശ്വാസവും സ്നേഹവും പിൽക്കാലത്ത് സഭയുടെ വേദപാരംഗതയായി ഉയർത്തപ്പെട്ട വി. തെരേസയെ ലോകത്തിനു സമ്മാനിച്ചു.

4. റോമിലെ വി. സിൽവിയ, വി. ഗ്രിഗറി

വി. സിൽവിയയും ഭർത്താവും തങ്ങളുടെ ഭവനത്തോടു ചേർന്ന് വി. സാബാസിന്റെ നാമത്തിൽ ഒരു ചാപ്പൽ പണികഴിപ്പിച്ചിരുന്നു. പിൽക്കാലത്ത് ആ ചാപ്പൽ ഒരു ആശ്രമമായി മാറുകയും വി. സിൽവിയയും ഭർത്താവും അവിടെ സന്യാസിമാരായിത്തീരുകയും ചെയ്തു. ഇവരുടെ മകനാണ് കത്തോലിക്കാ സഭയുടെ മാർപാപ്പയും സഭയുടെ വേദപാരംഗതനുമായി തീർന്ന വി. ഗ്രിഗറി.

5. വി. ഫെലിസിറ്റിയും അവളുടെ രക്തസാക്ഷിക്കളായ ഏഴ് പുത്രന്മാരും

വി. ഫെലിസിറ്റിയുടെ ഏഴ് മക്കളും ക്രിസ്തുവിനു വേണ്ടി ജീവത്യാഗം ചെയ്തവരാണ്. ക്രിസ്തുവിശ്വാസത്തെപ്രതി തന്റെ ഏഴ് മക്കളും പീഡിപ്പിക്കപ്പെടുന്ന കാഴ്ച ഈ അമ്മയ്ക്ക് തികച്ചും വേദനാജനകമായിരുന്നു. എന്നാൽ വൈകാതെ തന്നെ ഈ വിശുദ്ധയും നിത്യതയിൽ തന്റെ മക്കളോടൊപ്പം ചേർന്നു.

6. വാഴ്ത്തപ്പെട്ട ജുവാന ഡി ആസ, വി. ഡൊമിംഗോ ഡി ഗുസ്മാൻ

വി. ജുവാന ഡി ആസയ്ക്ക് നാളുകളായി കുട്ടികളില്ലായിരുന്നു. എന്നാൽ പ്രതീക്ഷ കൈവിടാതെ, വിശ്വാസത്തോടെ അവൾ ദൈവത്തോട് വി. ഡൊമിംഗോ ഡി സിലോസിന്റെ മാദ്ധ്യസ്ഥം യാചിച്ചുകൊണ്ട് പ്രാർത്ഥിച്ചു. തത്‌ഫലമായി തനിക്ക് ലഭിച്ച കുഞ്ഞിന് അവൾ ഡൊമിംഗോ എന്ന് പേരിട്ടു.

ഒരു രാത്രിയിൽ, വാ. ജുവാന, താൻ ഒരു നായയെ പ്രസവിച്ചതായി സ്വപ്നം കണ്ടു. ആ നായ വായിൽ ഒരു ടോർച്ചും കടിച്ചുപിടിച്ചു കൊണ്ട് ലോകമെമ്പാടും ഓടുന്നതായിരുന്നു അവൾ സ്വപ്നത്തിൽ കണ്ടത്. ഉറക്കം വിട്ടുണർന്ന ജുവാന ഏറെ അസ്വസ്ഥയായി. അവൾ ഒരു സന്യാസിയെ സമീപിച്ച് താൻ കണ്ട സ്വപ്നത്തെക്കുറിച്ച് വിശദമായി പറഞ്ഞു. എന്നാൽ കത്തിച്ച പന്തം ദൈവവചനത്തെ പ്രതിനിധീകരിക്കുന്നുവെന്നും തന്റെ മകനായ ഡൊമിംഗോ ലോകമെമ്പാടും പോയി വചനം പ്രഘോഷിക്കുമെന്നുമാണ് അതിന്റെ അർത്ഥമെന്നും ആ സന്യാസി ജുവാനയെ അറിയിച്ചു. പിൽക്കാലത്ത് ഈ ദർശനം നിറവേറുകയും വി. ഡൊമിംഗോ ഓർഡർ ഓഫ് പ്രീച്ചേഴ്‌സ് എന്ന സന്യാസ സഭ സ്ഥാപിക്കുകയും ചെയ്തു.

7. ധന്യ. മാർഗരിറ്റ ഒഖിയേന, വി. ജോൺ ബോസ്കോ

യുവജനങ്ങളുടെ മദ്ധ്യസ്ഥൻ എന്നറിയപ്പെടുന്ന വി. ജോൺ ബോസ്‌കോയുടെ അമ്മയാണ് ധന്യയായ മാർഗരിറ്റ ഒച്ചീന. വിശുദ്ധനോടൊപ്പം തെരുവിലെ കുട്ടികളെ സംരക്ഷിക്കാൻ ഈ അമ്മയും ഒപ്പമുണ്ടായിരുന്നു.

8. അസീസിയിലെ വാഴ്ത്തപ്പെട്ട ഒർതോലാന, വി. ആഗ്നസും വി. ക്ലെയറും

ദൈവഭക്തയും ക്രൈസ്തവപുണ്യങ്ങൾ ജീവിതത്തിൽ മുറുകെപ്പിടിച്ചവളുമായിരുന്നു വാ. ഒർട്ടോലാന. ബാരി, സാന്റിയാഗോ ഡി കമ്പോസ്റ്റേല, വിശുദ്ധ നാട് എന്നിവിടങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുന്ന പതിവുണ്ടായിരുന്നു വാ. ഒർട്ടോലാനയ്ക്ക്. ഇവരുടെ മക്കളായ വി. ക്ലാരയും വി. ആഗ്നസുമാണ് സാൻ ഡാമിയനിലെ ‘പുവർ ക്ലെയേഴ്സ്’ എന്ന സന്യാസ സഭ സ്ഥാപിച്ചത്.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.