ബിഷപ്പിന്റെ അപ്രതീക്ഷിത മരണത്തിൽ ദുഃഖാർത്തരായി ഗ്ലാസ്ഗോയിലെ വിശ്വാസികൾ

സ്കോട്ട്ലാന്ഡിലെ ഗ്ലാസ്ഗോ രൂപതയിലെ ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയയുടെ അപ്രതീക്ഷിത  നിര്യാണം വേദനയിലാഴ്ത്തിയിരിക്കുകയാണ് വിശ്വാസികളെ. ജനുവരി പതിമൂന്നാം തീയതി ആണ് അദ്ദേഹം മരണമടഞ്ഞത്. അദ്ദേഹം തന്റെ എഴുപതാം പിറന്നാൾ ആഘോഷിച്ചിട്ടു ഏതാനും ദിവസങ്ങൾ മാത്രമേ ആയിരുന്നുള്ളു.

ഗ്ലാസ്ഗോ രൂപതയുടെ മധ്യസ്ഥനായ വിശുദ്ധ മുൻഗോയുടെ തിരുനാൾ ദിനത്തിലാണ് മരണം അദ്ദേഹത്തിൻറെ ജീവൻ കവർന്നത്. 2012 മുതൽ അതിരൂപതയെ നയിച്ച ബിഷപ്പ് ടാർട്ടാഗ്ലിയ ക്രിസ്തുമസിന് ശേഷം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസൊലേഷനിൽ ആയിരുന്നു. അദ്ദേഹത്തിൻറെ മരണകാരണം വ്യക്തമായിട്ടില്ല എന്ന് രൂപതാധികൃതർ വെളിപ്പെടുത്തി. പുതിയ ബിഷപ്പിനെ സംബന്ധിച്ച നിയമനം ഫ്രാൻസിസ് പാപ്പാ പുറപ്പെടുവിക്കുന്നത് വരെ രൂപതയിലെ പ്രവർത്തനങ്ങൾക്കു അഡ്മിനിസ്ട്രേറ്റർ നേതൃത്വം വഹിക്കും.

പാവങ്ങൾക്കും തെരുവിൽ അലയുന്നവർക്കും വേണ്ടി ശബ്ദമുയർത്തിയ വ്യക്തിയായിരുന്നു ആർച്ച് ബിഷപ്പ് ഫിലിപ്പ് ടാർട്ടാഗ്ലിയ. അഭയാർഥികളുടെ പുനരുദ്ധാരണത്തിനായി അദ്ദേഹം എപ്പോഴും ശ്രമിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.