കാനഡയിൽ തദ്ദേശവാസികൾക്കായുള്ള പ്രാർത്ഥനാദിനം: ക്ഷമയും അനുരഞ്ജനവും പ്രധാന വിഷയം

ഡിസംബർ പന്ത്രണ്ടാം തീയതി ഗ്വാഡലൂപ്പേ മാതാവിന്റെ തിരുനാളിൽ കാനഡയിലെ സഭ തദ്ദേശീയ ജനങ്ങളോടു ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രാർത്ഥനാ ദിനം ആചരിക്കുന്നു. ഇതോടനുബന്ധിച്ച് പുറത്തിറക്കിയ സന്ദേശത്തിൽ, ക്ഷമയും അനുരഞ്ജനവും പ്രധാന വിഷയമാകുന്നു.

‘നാം മുറിവുണക്കാനും ക്ഷമിക്കാനും അനുരഞ്ജനത്തിനുമായി വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന ശീർഷകമാണ് ഐക്യദാർഢ്യത്തോടുള്ള പ്രാർത്ഥനാദിനത്തിനായി പ്രാദേശിക മെത്രാൻ സമിതിയുടെ ഉപദേശക സമിതിയായ തദ്ദേശീയ കത്തോലിക്ക (Ccic)കൗൺസിൽ പുറത്തിറക്കിയ സന്ദേശത്തിൽ സ്വീകരിച്ചിട്ടുള്ളത്.

നാം ക്രിസ്തുവിന്റെ ശരീരമാണ്. എല്ലാ ജനങ്ങളുമായും സൗഹൃദത്തിലും ഐക്യത്തിലും ജീവിക്കാൻ നമ്മൾ വിളിപ്പെട്ടിരിക്കുന്നു. കാരണം ജനങ്ങളുടെ, സംസ്കാരങ്ങളുടെ, വംശങ്ങളുടെ, വിശ്വാസങ്ങളുടെ, അതിശയകരമായ വൈവിധ്യം സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുന്ന ഏകദൈവത്തിന്റെ സഹോദരീസഹോദരന്മാരാണ് നമ്മൾ എന്നും സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. നീതിയില്ലാതെ സമാധാനം ഇല്ല സമാധാനം ഇല്ലാതെ നീതിയുമില്ല എന്നും സിസിഐസി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.