
ദൈവത്തിന്റെ സ്വന്തമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടെ എപ്പോഴും സഹനങ്ങള്‍ ഉണ്ടായിരിക്കും. അര്‍ധരാത്രിയോടടുത്ത് പൗലോസും സീലാസും കീര്‍ത്തനം പാടി ദൈവത്തെ സ്തുതിക്കുകയായിരുന്നു (അപ്പ 16:25). പകല്‍ നടന്ന കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല; ഇപ്പോഴാകട്ടെ കാരാഗ്രഹത്തിലും. എങ്കിലും അവര്‍ കര്‍ത്താവില്‍ സന്തോഷിച്ചു.
മറ്റുള്ളവരുടെ പ്രതിഷേധം, നന്മ പ്രകീര്‍ത്തിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ചില്ല. നന്മ ചെയ്യുന്നതിന് ഒന്നും തടസ്സമാകരുത്. എത്ര വലിയ സഹനം നമുക്ക് ഉണ്ടായാലും ഓര്‍മ്മിക്കുക, ക്രിസ്തു സഹിച്ചതിന്റെ ഒപ്പം എത്തിയിട്ടില്ല എന്ന്.




