സീറോ മലബാർ കൈത്താക്കാലം മൂന്നാം ഞായർ ആഗസ്റ്റ് 07 ലൂക്കാ 10: 38-42 നല്ല ഭാഗം

മറിയം നല്ല ഭാഗം തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് യേശു മര്‍ത്തയോടു പറയുന്നത്. യഥാര്‍ത്ഥത്തില്‍ മര്‍ത്തയായിരുന്നു യേശുവിനെ സ്വഭവനത്തില്‍ സ്വീകരിച്ചത് (38). സ്വീകരിച്ചതിനു ശേഷം പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായി മാറുകയാണ് അവള്‍. സ്വന്തം കാര്യമായിരുന്നില്ല അവള്‍ ചെയ്തുകൊണ്ടിരുന്നത്, മറിച്ച് യേശുവിനെ ശുശ്രൂഷിക്കാനുള്ള കാര്യങ്ങളായിരുന്നു. എങ്കിലും തന്റെ പാദത്തിങ്കലിരുന്ന് വചനം ശ്രവിച്ച മറിയത്തെയാണ് യേശു, നല്ല ഭാഗം തിരഞ്ഞെടുത്തവള്‍ എന്ന് വിശേഷിപ്പിക്കുന്നത്.

നമ്മള്‍ ജീവിതത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത് ഏതു ഭാഗമാണ് എന്ന് ധ്യാനിക്കേണ്ടിയിരിക്കുന്നു. നല്ല ഭാഗം എന്ന് നമ്മള്‍ കരുതുന്നതാണോ ദൈവം നല്ല ഭാഗമായി കാണുന്നത് എന്നതാണ് പ്രധാനപ്പെട്ടത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ ‘നല്ല ഭാഗം’ ഏതാണ്? ഏതായാലും എല്ലാ സമയവും പലവിധ ശുശ്രൂഷകളില്‍ മുഴുകാനായിരിക്കില്ല; അല്‍പ സമയമെങ്കിലും തന്റെ പാദത്തിങ്കല്‍ ഇരിക്കാനായിരിക്കും ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.