
“നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. തന്മൂലം, നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോട് ചോദിക്കുന്നതെന്തും അവിടുന്ന് നിങ്ങള്‍ക്കു നല്‍കും” (16). നമ്മുടെ ജീവിതം കൊണ്ട് ഫലം പുറപ്പെടുവിക്കേണ്ടവരാണ് നമ്മൾ. ഫലം പുറപ്പെടുവിക്കുക മാത്രമല്ല, പുറപ്പെടുവിക്കുന്ന ഫലം നിലനില്‍ക്കുകയും വേണം.
നിഷ്ക്രിയരായി ഇരിക്കുക ക്രിസ്തുശിഷ്യന്റെ ജീവിതനിയോഗമല്ല; ആയിരിക്കുന്ന ഇടങ്ങളിൽ ആവോളം ഫലം പുറപ്പെടുവിക്കുകയാണ് നിയോഗം. എവിടേക്കാണോ നമ്മൾ അയയ്ക്കപ്പെട്ടിരിക്കുന്നത്, ഏത് ജോലികളാണോ നമ്മൾ ചെയ്യുന്നത് അവയെല്ലാം പൂർണ്ണതയിൽ നിർവഹിക്കുക. ദൈവം നമുക്ക് നൽകിയിരിക്കുന്ന കഴിവിന്റെ പൂർണ്ണതയിൽ കാര്യങ്ങൾ ചെയ്യുക. പ്രായം, രോഗം ഇവയൊക്കെ നമ്മെ അലട്ടുമ്പോഴും നമ്മളാലാവുംവിധം ഫലങ്ങൾ പുറപ്പെടുവിക്കാൻ ശ്രമിക്കുക. അപ്പോഴേ, നമ്മുടെ ജീവിതം കൊണ്ട് നമുക്കും മറ്റുള്ളവർക്കും ഉപകാരമുണ്ടാകൂ.
ഫാ. ജി. കടൂപ്പാറയിൽ MCBS




