സീറോ മലബാർ ഉയിർപ്പുകാലം മൂന്നാം വ്യാഴം മെയ് 05 മത്തായി 20: 17-28 പാനപാത്രം

‘തന്റെ പന്ത്രണ്ടു പേരെ മാത്രം’ കൂട്ടിക്കൊണ്ട് യേശു ജറുസലേമിലേക്ക് പോവുകയാണ്. ഒറ്റിക്കൊടുക്കപ്പെടുമെന്നും ശത്രുക്കളുടെ കരങ്ങളിൽ ഏല്‍പ്പിക്കപ്പെടുമെന്നും മരണവിധിവാചകം കേൾക്കേണ്ടി വരുമെന്നും അനീതിയും അപമാനവും ഏൽക്കേണ്ടി വരുമെന്നും മുൾക്കിരീടം അണിയേണ്ടി വരുമെന്നും ഒടുവിൽ മരിക്കേണ്ടി വരുമെന്നും ശിഷ്യരോട് പറയുന്നു. സെബദിപുത്രന്മാരുടെ മാതാവിന്റെ അഭ്യർത്ഥനയോടുള്ള പ്രതികരണത്തിൽ ഇക്കാര്യം കൂടുതൽ വ്യക്തമാക്കുകയും ചെയ്യുന്നു: “എന്റെ പാനപാത്രം തീർച്ചയായും നിങ്ങൾ കുടിക്കും.”

ജീവിതത്തിലെ സഹനങ്ങളെല്ലാം – രോഗവും തെറ്റിധാരണയും ദാരിദ്ര്യവും – യേശുവിന്റെ പാനപാത്രത്തിൽ പങ്കുചേരുന്ന അവസരങ്ങളാണല്ലോ. അത് പാനം ചെയ്യാനുള്ള ശക്തിക്കായിട്ടാണ് നാം പ്രാർത്ഥിക്കേണ്ടത്.

ഫാ. ജി. കടൂപ്പാറയില്‍ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.