സീറോ മലബാർ ശ്ലീഹാക്കാലം അഞ്ചാം തിങ്കൾ ജൂൺ 22 യോഹ. 15: 18-27 ശിഷ്യരെയും ലോകം പീഡിപ്പിക്കും

“ദാസന്‍ യജമാനനേക്കാള്‍ വലിയവനല്ല എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം ഓര്‍മ്മിക്കുവിന്‍. അവര്‍ എന്നെ പീഡിപ്പിച്ചുവെങ്കില്‍ നിങ്ങളെയും പീഡിപ്പിക്കും.” ഏറ്റവുമധികം സഹനാനുഭവങ്ങളിലൂടെ കടന്നുപോയവനാണ് ഈശോ. ഈശോയെ അനുഗമിക്കുന്ന നമ്മളും ജീവിതത്തിൽ സഹനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടവരാണ്. ഈശോയ്ക്കു വേണ്ടി അനുഭവിക്കുന്ന സഹനങ്ങൾ നമ്മെ ഈശോയോട് കൂടുതൽ അനുരൂപരാക്കും എന്നതാണ് യാഥാര്‍ഥ്യം.

ഈശോയുടെ അനുയായി എന്ന നിലയിൽ അവന്റെ പാതകളിൽക്കൂടി നമ്മൾ കടന്നുപോകേണ്ടതുണ്ട്. തന്നെ അനുഗമിക്കുന്നവർക്ക് സഹനങ്ങൾ ഉണ്ടാകുമെന്ന് അവിടുന്ന് തന്നെ പറയുന്നുമുണ്ട്. അതിനാൽ, സഹനങ്ങളുണ്ടാകുമ്പോൾ അപ്രതീക്ഷിതമായി എന്തോ സംഭവിച്ചു എന്ന് നമ്മൾ കരുതരുത്. ഈശോയോടു ചേർന്ന് സഹനത്തിൽക്കൂടി കടന്നുപോകുക എന്നതും, സഹനത്തെ അതിജീവിക്കുക എന്നതുമാണ് നമ്മൾ ചെയ്യേണ്ടത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.