
“ഞാന്‍ ക്രിസ്തുവല്ല” (3:28) എന്നതാണ് യോഹന്നാന്റെ ആവര്‍ത്തിച്ചുള്ള സാക്ഷ്യം. ക്രിസ്തുവിലേക്ക് ആളുകളെ നയിക്കുക എന്നതായിരുന്നു സ്നാപകയോഹന്നാന്റെ ജീവിതലക്ഷ്യം. ക്രിസ്തുവിന്റെ വളര്‍ച്ചയില്‍ സ്നാപകന്‍ സന്തോഷിക്കുന്നു. “മണവാട്ടിയുള്ളവനാണ് മണവാളന്‍. അടുത്തു നിന്ന് മണവാളനെ ശ്രവിക്കുന്ന സ്‌നേഹിതന്‍ അവന്റെ സ്വരത്തില്‍ വളരെ സന്തോഷിക്കുന്നു. അതുപോലെ, എന്റെ ഈ സന്തോഷം ഇപ്പോള്‍ പൂര്‍ണ്ണമായിരിക്കുന്നു.” യോഹന്നാന്റെ ഈ വാക്കുകള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ സന്തോഷമാണ് സൂചിപ്പിക്കുന്നത്.
ക്രിസ്തുവാണെന്നു ഭാവിക്കാനുള്ള താൽപര്യമാണ് ഏതു ശിഷ്യരുടെയും ജീവിതത്തില്‍ ഏറ്റവും വലിയ പ്രലോഭനമായി വരുന്നത്. ഇതിനെ അതിജീവിച്ചാലേ യേശുവിന്റെ യഥാര്‍ഥ ശിഷ്യനാകാന്‍ പറ്റൂ. വലിയരാണെന്നു നടിക്കാനും പറയാനുമുള്ള ആഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകാം. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നു പറയുമ്പോള്‍ കുറച്ചു കാലത്തേക്ക് ആളുകള്‍ വിശ്വസിച്ചെന്നും വന്നേക്കാം. പക്ഷേ, എല്ലാക്കാലവും മറച്ചുവയ്ക്കാന്‍ പറ്റുന്ന ഒരു രഹസ്യവുമില്ല. നമ്മള്‍ വലിയവരാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചിട്ട്, പിന്നീട് അങ്ങനെയല്ല എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാകുമ്പോള്‍ എന്തുമാത്രം മാനനഷ്ടമാണ് നമുക്കുണ്ടാകുന്നത്. അര്‍ഹിക്കാത്തത് ഒരിക്കലും അവകാശപ്പെടരുത്. യോഹന്നാന് അറിയാമായിരുന്നു താന്‍ ക്രിസ്തുവല്ല എന്ന്.
ഫാ. ജി. കടൂപ്പാറയിൽ MCBS




