
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 11,000 കടന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കി. ഇതുവരെ ആകെ 11,042 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 5,387 പേർ മരണപ്പെടുകയും ചെയ്തു.
2014-2016 കാലഘട്ടത്തിൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉണ്ടായ എബോള വ്യാപനത്തിന് ശേഷം ലോകത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലുതും മാരകവുമായ എബോള ബാധയാണിത്. അന്ന് 28,600-ലധികം പേർക്ക് രോഗം ബാധിക്കുകയും 11,000-ത്തിലധികം പേർ മരിക്കുകയും ചെയ്തിരുന്നു.
കോംഗോയിലെ 26 പ്രവിശ്യകളിൽ എട്ട് എണ്ണത്തിലും രോഗം ബാധിച്ചിട്ടുണ്ട്. ചികിത്സാ കേന്ദ്രങ്ങൾക്ക് പുറത്താണ് ഇതിൽ പല മരണങ്ങളും സംഭവിച്ചിട്ടുള്ളത്. വൈകിയുള്ള രോഗനിർണ്ണയം, സംഘർഷങ്ങൾ, തകർന്ന ആരോഗ്യ സംവിധാനങ്ങൾ എന്നിവ രോഗവ്യാപനം അതിവേഗത്തിലാക്കാൻ കാരണമായതായി അധികൃതർ വ്യക്തമാക്കുന്നു.




