
നന്മ ആരില്‍ നിന്നു വന്നാലും നന്മയാണെങ്കില്‍ ഇരകൈയും നീട്ടി സ്വീകരിക്കാന്‍ തയ്യാറാവണം. കാരണം, നന്മയുടെ ഉറവിടം ക്രിസ്തു തന്നെയാണ്. എന്ത് പ്രശ്‌നങ്ങളെയും സമചിത്തതയോടെ നേരിടാന്‍ സാധിക്കണം; ക്രിസ്തുവിനെ എതിര്‍ക്കുന്നവരെപ്പോലും. കാരണം, അവനും ക്രിസ്തുവിന്റെ സൃഷ്ടിയാണ്.
തിന്മ കാണുമ്പോള്‍, നിന്റെ സമചിത്തത നഷ്ടമാവുമ്പോള്‍ കാണുക, തിരിഞ്ഞുനിന്നു ശാസിക്കുന്ന ക്രിസ്തുവിന്റെ ശാന്തഗംഭീരമായ മുഖം.




