
“ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്ക് ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്ക് തുറന്നുകിട്ടും” (ലൂക്കാ 11:9).
‘ചോദിക്കുക,’ ‘അന്വേഷിക്കുക,’ ‘മുട്ടുക’ തുടങ്ങിയവ പ്രാർഥനയെ സൂചിപ്പിക്കുന്ന പ്രതീകാത്മക പ്രവർത്തനങ്ങളാണ്. തന്റെ കുട്ടിയുടെ പ്രീതി സമ്പാദിക്കാനായി ചോദിക്കുന്നതെല്ലാം കൊടുക്കുന്ന പിതാവ് ഉത്തവാദിത്വമുള്ള ഒരു പിതാവല്ല. എന്നാൽ, സ്വർഗസ്ഥനായ പിതാവ് സ്നേഹനിധിയും ഉത്തരവാദിത്വവുമുള്ള പിതാവാകയാൽ മക്കളായ നാം ചോദിക്കുന്നതെല്ലാം അതുപോലെ തന്നെ തന്നു എന്ന് വരില്ല. കാരണം, ദൈവം മനുഷ്യന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുന്നത് മനുഷ്യൻ ചോദിക്കുന്നതു പോലെയല്ല, മറിച്ച് മനുഷ്യന് നന്മ ഉണ്ടാകുന്നതു പോലെയാണ്.
ഒരു കുട്ടിക്ക് നന്മയായിട്ടുള്ളത് എന്താണെന്ന് കുട്ടിയേക്കാൾ അധികമായി മാതാപിതാക്കൾക്ക് അറിയാവുന്നതുപോലെ, ഒരുവന് നന്മയായിട്ടുള്ളത് എന്താണെന്ന് അവന് അറിയാവുന്നതിലും അധികം അറിയുന്നത് ദൈവത്തിനാണ്. ആമേന്‍.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




