
“സ്‌നാനം സ്വീകരിക്കാനും തീയിടാനും വന്നിരിക്കുന്നവനാണ് യേശു” (12: 49-50). സ്വയം ശുദ്ധീകരിക്കാനും മറ്റുള്ളവരെ പവിത്രീകരിക്കാനുമുള്ളവനാണ് അവന്‍.
സ്‌നാനശുദ്ധിയും അഗ്നിശുദ്ധിയും അവന്റെ രണ്ടു ഭാവങ്ങളാണ്. അവന്‍ സ്വീകരിക്കുന്ന സ്‌നാനം അവന്റെ മരണമാണ്. യഥാര്‍ഥത്തില്‍, സ്വമരണത്തിലൂടെയാണ് അവന്‍ സകലരെയും അഗ്നിശുദ്ധി വരുത്തുന്നതും. നിന്റെ ആത്മദാനം തന്നെയായിരിക്കണം മറ്റുള്ളവരെ ശുദ്ധീകരിക്കാനുള്ള നിന്റെ മാര്‍ഗം.




