സീറോ മലങ്കര നവംബർ 10 മത്തായി 20: 1-16 അതൃപ്തി

ഒരു ദനാറ ദിവസക്കൂലിയായി സമ്മതിക്കുമ്പോള്‍ ആദ്യജോലിക്കാര്‍ തൃപ്തരായിരുന്നു (20:2). എന്നാല്‍ വൈകുന്നേരം ഒരു ദനാറ വാങ്ങുമ്പോള്‍ അവര്‍ അതൃപ്തരും പിറുപിറുക്കുന്നവരുമാവുകയാണ് (20:11-12).

എന്തുകൊണ്ടാണിത്? കാരണം, അവരുടെ കണ്ണും മനസ്സും പതിനൊന്നാം മണിക്കൂറില്‍ വന്നവര്‍ക്കു ലഭിച്ച ദനാറയിലാണ്. നിന്റെ സമ്പത്തിനേക്കാള്‍ മറ്റുളളവരുടെ സമ്പത്തില്‍ നിന്റെ കണ്ണും ഹൃദയവും ഉടക്കിനിന്നാല്‍ നിന്റെ ജീവിതത്തില്‍ അതൃപ്തി കടന്നുകൂടും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.