സീറോ മലങ്കര നവംബര്‍ 05 യോഹ. 5: 19-23 യേശു ദൈവപുത്രന്‍

യേശു ദൈവപുത്രനാണെന്ന് വ്യക്തമാക്കുന്ന, അവന്റെ അധികാരം എന്താണെന്നു വ്യക്തമാക്കുന്ന സുവിശേഷഭാഗമാണ് യോഹ. 5: 19-23 വരെയുള്ള വാക്യങ്ങള്‍. ഈ സുവിശേഷഭാഗത്തിന്റെ പശ്ചാത്തലം ഇതാണ്. ഈശോ ഒരു സാബത്ത് ദിവസം 38 വര്‍ഷങ്ങളായി തളര്‍വാതം ബാധിച്ച് ബെത്സെയ്ദാ കുളക്കരയില്‍ കിടന്നിരുന്ന ഒരു രോഗിയെ സുഖപ്പെടുത്തി. യേശു ഈ സാബത്ത് ദിവസം ഇപ്രകാരം പ്രവര്‍ത്തിച്ചതുകൊണ്ട് യഹൂദര്‍ അവനെ ദ്വേഷിച്ചു, അവനെതിരെ പിറുപുറുത്തു. അപ്പോള്‍ യേശു പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ് എന്നുപറഞ്ഞാല്‍ പിതാവ്, ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്ക് ഒരിക്കലും ഒരു അവസാനമില്ല. സാബത്ത് ദിവസവും അവന്റെ പ്രവര്‍ത്തികള്‍ അവസാനിക്കുന്നില്ല. അതുപോലെ ഞാനും പ്രവര്‍ത്തനനിരതനാണ് എന്നുപറഞ്ഞാല്‍ പിതാവിനെപ്പോലെ തന്നെ ഞാനും ദൈവമാണ്” എന്ന് യേശു വ്യക്തമാക്കുകയാണ്. ഇനി സാബത്ത് ദിവസവും ദൈവത്തിന് അല്ലെങ്കില്‍ സാബത്ത് ദിവസം ഒരിക്കലും അവസാനിക്കാത്ത മറ്റു പ്രവര്‍ത്തികളെപ്പോലെ സാബത്ത് ദിവസവും അവസാനിക്കാത്ത ദൈവത്തിന്റെ രണ്ട് പ്രവര്‍ത്തികള്‍ ഏതൊക്കെയാണ് എന്നാണ് യോഹ. 5: 19-23 ല്‍ പറയുന്നത് – ഒന്ന്, ജീവന്‍ നല്‍കുന്നത് മറ്റൊന്ന് വിധിക്കുന്നത്.

5:21 വാക്യത്തില്‍ പറയുന്നുണ്ട്. പിതാവ് മരിച്ചവരെ എഴുന്നേൽപ്പിച്ച് അവര്‍ക്ക് ജീവന്‍ നല്‍കുന്നതുപോലെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കുന്നു. അപ്പോള്‍ ജീവന്‍ നല്‍കുന്നത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. നമുക്കറിയാം, ലോകത്തില്‍ ഒരിക്കലും അത് സാബത്ത് ദിവസവും മനുഷ്യര്‍ ജനിക്കുന്നു. ജീവന്‍ നല്‍കുന്നത് ദൈവത്തിന് സാധിക്കുമെന്നാണ്. അതുതന്നെ പുത്രനും സാധിക്കുന്നു. പിതാവ് മരിച്ചവരെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ച് ജീവന്‍ നല്‍കുന്ന പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്ക് ജീവന്‍ നല്‍കുന്നു. അപ്പോള്‍ പുത്രന്‍ ദൈവമാണ്. അവന്‍ ജീവന്‍ നല്‍കുന്നവനാണ് പിതാവിനെപ്പോലെ തന്നെ ജീവന്‍ നല്‍കുന്നവനാണ്.

രണ്ടാമത്, 22-ാം വാക്യത്തില്‍ പറയുന്നു: പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവന്‍ അവിടുന്ന് പുത്രനെ ഏൽപ്പിച്ചിരിക്കുന്നു. അപ്പോള്‍ വിധിക്കുന്നു എന്നുള്ളത് അത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. അത് നിരന്തരമായി തുടരുന്ന ഒന്നാണ് അത്. അവസാനിക്കാത്തതാണ് ഈ രണ്ടു പ്രവര്‍ത്തികളും വിധിയും ജീവന്‍ നല്‍കുന്നതും ഇത് രണ്ടും യേശു ദൈവമാണ് എന്നുള്ളതിന്റെ തെളിവുകളാണ്. അപ്പോള്‍ ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ് ഈ രണ്ട് പ്രവര്‍ത്തികളും സാക്ഷ്യപ്പെടുത്തുന്നത് യേശു ദൈവമാണ്. ഇനി 23-ാം വാക്യത്തില്‍ പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല. അപ്പോള്‍ എന്താണ്? പിതാവിനെ ആദരിക്കുന്നതുപോലെ തന്നെ പുത്രനെ ആദരിക്കണം. കാരണം, പുത്രന്‍ ദൈവമാണ്.

അതുകൊണ്ട് എന്താണ് യഥാര്‍ഥത്തില്‍ പാപം എന്നു പറയുക. അത് യേശുക്രിസ്തുവിനെ അറിയത്തതാണ് പാപം. അവനെ ആദരിക്കാത്തവനാണ്. അവന്‍ ദൈവമാണ് യോഹന്നാന്റെ സുവിശേഷത്തില്‍ അനുസരിച്ച് പാപം രക്ഷകനായ, ദൈവമായ, ദൈവപുത്രനായ അവനെ ആദരിക്കാത്തതും അറിയാത്തതുമാണ് പാപം. പ്രിയപ്പെട്ടവരേ, നമ്മുടെ ജീവിതത്തില്‍ ഏകരക്ഷകനായ ദൈവപുത്രന്‍ ആ ദൈവം വെളിപ്പെടുത്തിയ പുത്രനായ ദൈവം, അവനിലാണ് രക്ഷ (അപ്പ. പ്രവ. 4:12) പറയുന്നതുപോലെ, ആകാശത്തിനു കീഴെ ഭൂമിക്കു മീതെ മര്‍ത്യര്‍ക്ക് മറ്റൊരു നാമവും രക്ഷയ്ക്കു നല്‍കപ്പെട്ടിട്ടില്ല. യേശുക്രിസ്തുവിന്റെ നാമമല്ലാതെ അപ്പോള്‍ അവനാണ് രക്ഷയ്ക്കുള്ള ഏകനാമം, അവന്‍ ദൈവമാണ് അവനില്‍ നമുക്ക് മുറുകെപ്പിടിക്കാം.

ഫാ. വര്‍ഗീസ് വിളയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.