ആസിയ ബീബിയുടെ അപ്പീലില്‍ വിധി പിന്നീട്

മതനിന്ദാക്കേസില്‍ വധശിക്ഷ നല്‍കിയ കീഴ്കോടതി വിധി ചോദ്യം ചെയ്തു ആസിയ ബീബി സമര്‍പ്പിച്ച അപ്പീലിന്മേല്‍ ഉള്ള വിധി പിന്നീട് പ്രസ്താവിക്കും എന്ന് പാക്ക് സുപ്രീം കോടതി. മൂന്നംഗ സ്പെഷ്യല്‍ ബെഞ്ചാണ് ഈ കാര്യം അറിയിച്ചത്. വിശദമായ വിധി പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കരുത് എന്നും ചീഫ് ജസ്റ്റിസ് സാക്വിബ് നിസാര്‍ പറഞ്ഞു.

2009 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇതേതുടര്‍ന്ന് അറസ്റ്റിലായ ആസിയ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷി മൊഴികളിലെ വൈരുധ്യം ആസിയയുടെ വക്കീല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. 2016 ല്‍ ആസിയയുടെ കേസ് സുപ്രീം കോടതിയില്‍ എത്തിയിരുന്നു എങ്കിലും പല ജഡ്ജിമാരും വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.

എട്ടു വര്‍ഷമായി ജയിലില്‍ കഴിയുന്ന ആസിയ തന്റെ മോചനം സാധ്യമാകും എന്ന പ്രതിക്ഷയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.