ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് മഹത്തരമാണ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

ജീവന്റെ മൂല്യത്തെ ഉയർത്തി പിടിക്കുന്നത് എല്ലാകാലവും മഹത്തരമാണെന്ന് സിറോ മലബാർ സഭാ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. MSMI മാനന്തവാടി പ്രൊവിൻസിന്റെ നേതൃത്വത്തിൽ സി. സെബി MSMI രചനയും സംവിധാനവും നിർവഹിച്ച ‘അതിഥി’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ഓൺലൈൻ പ്രകാശന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ. മനുഷ്യ ജീവന്റെ തുടിപ്പുകൾ ആദരിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജീവന്റെ മൂല്യത്തെ ഉയർത്തിപിടിക്കുന്ന പരിശ്രമങ്ങൾ എന്നും വിലമതിക്കപ്പെടേണ്ടതാണ്. ‘അതിഥി’ എന്ന ഹ്രസ്വചിത്രം പ്രേക്ഷകർക്ക് ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള സന്ദേശം വ്യക്തമാക്കി കൊടുക്കുവാൻ പര്യാപ്തമാണെന്ന് കർദിനാൾ പറഞ്ഞു.

ജീവന്റെ സംരക്ഷണത്തിന് വേണ്ടി നിലപാടെടുക്കുന്ന കേരള കത്തോലിക്കാ പ്രൊലൈഫ് മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് കർദ്ദിനാൾ പറഞ്ഞു. മനുഷ്യജീവന്റെ മൂല്യം ലോകത്തിന് നൽകുന്ന ഈ ഹ്രസ്വചിത്രത്തിന് പ്രചുരപ്രചാരം ലഭിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.

ഡി എഫ് സി ഡയറക്റർ ഫാ. റോയ് കണ്ണൻചിറ സി എം ഐ, സീറോ മലബാർ മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി എന്നിവർ പങ്കെടുത്തു. സീറോമലബാർ പ്രൊലൈഫ് പ്രസിഡന്റ് സാബു ജോസ്, മലബാർ മേഖലാ പ്രസിഡന്റ് സാലു എബ്രഹാം, MSMI സുപ്പീരിയർ ജനറൽ റവ. സി. ഫിൻസി, MSMI ക്രിസ്തു ജ്യോതി പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ജോസി അഗസ്റ്റിൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.