മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷങ്ങൾ ഇന്ന് മുതൽ

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ നവതി ആഘോഷവും സഭാസംഗമവും ഇന്നു മുതല്‍ 21 വരെ മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ ഓണ്‍ലൈനായിട്ടാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതെന്നു മാവേലിക്കര ഭദ്രാസനാധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഇന്നു രാവിലെ 11നു കൊല്ലം തങ്കശേരി അരമന ചാപ്പലില്‍ വിശുദ്ധ കുര്‍ബാന നടക്കും. മലങ്കര സുറിയാനി കത്തോലിക്കാ സഭ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. കൊല്ലം ബിഷപ്പ് ഡോ. പോള്‍ മുല്ലശേരി, ബിഷപ്പ് ഡോ. സ്റ്റാന്‍ലി റോമന്‍, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പുനരൈക്യ നവതിസന്ദേശം അറിയിച്ചുകൊണ്ട് എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ദീപശിഖാ പ്രയാണം കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം അഞ്ചിന് വിളംബര റാലിക്കും ഛായചിത്ര പ്രയാണങ്ങള്‍ക്കും പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണത്തില്‍ സ്വീകരണം നല്‍കും. മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് നവതി ആഘോഷങ്ങള്‍ക്ക് കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. നാളെ രാവിലെ ഏഴിനു ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരുമേനിയുടെ മാതൃ ഇടവകയായ പുതിയകാവ് സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തില്‍ നടക്കുന്ന വിശുദ്ധകുര്‍ബാനക്ക് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് മതസൗഹാര്‍ദ സമ്മേളനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.