5 ഒക്ടോ.: ലൂക്കാ 11:1-4 കണക്കെടുത്തു വയ്ക്കാത്ത ദൈവസ്നേഹം

ആസക്തിയും പ്രലോഭനങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന വ്യക്തിയാണോ ഞാന്‍ എന്ന പരിശോധന ഈ പ്രാര്‍ത്ഥന ആവശ്യപ്പെടുന്നു. പ്രലോഭനങ്ങളെ എങ്ങനെ നേരിടുന്നു? എന്നോട് തെറ്റുചെയ്യുന്നവരോട് ഞാന്‍ എങ്ങനെ ക്ഷമിക്കുന്നു? എന്നീ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്. കുമ്പസാരത്തിലൂടെ തമ്പുരാന്‍ പാപങ്ങള്‍ പൊറുത്തിട്ടും തന്നോടുതന്നെ പൊറുക്കാത്ത മനുഷ്യരുണ്ട്. കണക്കെടുത്തു വയ്ക്കാതെ പൊറുക്കുന്ന ദൈവസ്‌നേഹത്തെ അവര്‍ തിരിച്ചറിയണം. ‘സ്വര്‍ഗസ്ഥനായ പിതാവേ’ എന്ന പ്രാര്‍ത്ഥന ഉച്ചരിക്കപ്പെടേണ്ട പ്രാര്‍ത്ഥന എന്നതിനേക്കാള്‍ ജീവിതത്തിന്റെ പ്രവര്‍ത്തന പദ്ധതിയാകണം; ജീവിതത്തില്‍ എല്ലായ്‌പ്പോഴും പ്രവര്‍ത്തിപഥത്തില്‍ എത്തിക്കേണ്ട യഥാര്‍ത്ഥ്യമാകണം.

5 ഒക്ടോ.:ബുധന്‍
ഗലാ 2:1-2, 7-14
ലൂക്കാ 11:1-4

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.