ജസ്സെയുടെ വൃക്ഷം വിചിന്തനങ്ങൾ: 6 യാക്കോബ്

യാക്കോബ് (ഇസ്രായേൽ) ബൈബിളിലെ ഒരു സങ്കീർണ്ണ കഥാ പാത്രമാണ്. അബ്രഹാവുമായി ദൈവം ചെയ്ത ഉടമ്പടിയുടെ പിൻതുടർച്ചാക്കാരനായി അവൻ തീരുന്നു. കള്ളം പറഞാണു അവൻ അതു കരസ്ഥമാക്കിയതെങ്കിലും ദൈവം അവനോടു എന്നും വിശ്വസ്തത പുലർത്തി. ദൈവത്തിന്റെ സ്നേഹം അനശ്വരമാണന്നു എന്നതിന്റെ തെളിവാണ് പഴയ ഇസ്രായേൽ ആയ യാക്കോബ്. ദൈവവുമായി മല്പിടിത്തം നടത്തിയാണ് യാക്കോബ് ഇസ്രായേൽ ആയി മാറിയത്. ദൈവത്തെ കണ്ടുമുട്ടിയ സ്ഥലത്തിനു യാക്കോബ് പെനുവേൽ എന്നു പേരിട്ടു.(ഉൽപത്തി 32:30). പെനുവേൽ എന്ന വാക്കിന്റെ അർത്ഥം ദൈവത്തിന്റെ മുഖം എന്നാണ്.

പുതിയ ഇസ്രായേലായ സഭ (നമ്മൾ) ആഗമന കാലത്തു ആയിത്തീരേണ്ട യാഥാർത്ഥ്യമാണ് പെനുവേൽ – ദൈവത്തിന്റെ മുഖമാവുക. ക്രിസ്തുവിനെ കണ്ടു കണ്ട് ദൈവത്തിന്റെ മുഖമായി പരിണമിക്കുമ്പോൾ നമ്മുടെ ജീവിതം ധന്യമാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.